തന്റെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിള്‍ പ്രചരിപ്പിച്ചത് ഭര്‍ത്താവ് തന്നെയാണെന്ന് നടി പ്രിയങ്കി. മൊബൈലില്‍ ചിത്രീകരിച്ച വിഡീയോ ഭര്‍ത്താവുമാ പിണക്കത്തിലായപ്പോള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള ആളെ ഇനി ഉള്‍ക്കൊളാന്‍ ആവില്ലെന്നും പ്രിയങ്ക പറഞ്ഞു. ഇനി വേര്‍പിരിയല്‍ മാത്രമാണ് മുന്നിലുള്ള വഴിയെന്നും താരം വ്യക്തമാക്കുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല സ്‌നേഹബന്ധം ഉള്ളപ്പോഴായിരുന്നു ഭര്‍ത്താവ് ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും അത് പിന്നീട് തനിക്കെതിരെ ഉപയോഗിച്ചതായും അവര്‍ അരോപിക്കുന്നു.
മകന് മൂന്നു വയസു പൂര്‍ത്തിയായ സമയത്താണ് പ്രിയങ്ക വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നത്. ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുണ്ടായ വികൃതമായ പെരുമാറ്റമാണ്് പ്രിയങ്കയെ വേര്‍പിരിയലിലേക്കു നയിച്ചതെന്ന് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. ഭര്‍ത്താവിനെതിരെ പ്രിയങ്ക ഉന്നയിച്ച ആരോപണങ്ങളില്‍ ഇന്റര്‍നെറ്റില്‍ പ്രധാനമായും പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒന്നിതാണ്. ഭര്‍ത്താവും ഭാര്യയും സ്വകാര്യമായി ഇടപെടുന്ന സമയത്ത് ഭര്‍ത്താവ് മൊബൈലില്‍ പകര്‍ത്തിയ ഏറെക്കുറെ നഗ്‌നമായ ചിത്രങ്ങള്‍ ഭര്‍ത്താവ് തന്നെ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നു. ഏതൊരു സ്ത്രീയേയും സംബന്ധിച്ച് തന്റെ സ്വകാര്യത പൊതുജനം കാണുന്നത് സഹിക്കാന്‍ കഴിയാത്ത കാര്യംതന്നെയാണ്. പ്രത്യേകിച്ചും ഭര്‍ത്താവുതന്നെ സ്വന്തം ഭാര്യയോടു ഇതു ചെയ്യുമ്പോള്‍.
വിലാപങ്ങള്‍ക്കപ്പുറം എന്ന ടി.വി. ചന്ദ്രന്‍ സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ പ്രിയങ്കയ്ക്ക് പിന്നീട് മലയാളത്തിലും തമിഴിലും കൈനിറയെ ചിത്രങ്ങളായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത് മോഹന്‍ലാല്‍ നായകനായ ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിലെ ബെറ്റി വര്‍ഗീസ് എന്ന കഥാപാത്രമായിരുന്നു. തമിഴിലെ പ്രശസ്ത സംവിധായകനായ ലോറന്‍സ് റാമും പ്രിയങ്കയും തമ്മിലുള്ള പ്രണണം വീട്ടുകാര്‍ മുന്‍കയ്യൈടുത്താണ് വിവാഹത്തിലെത്തിച്ചത്. 2012ല്‍ വിവാഹിതയായതിനുശേഷവും പ്രിയങ്ക സിനിമയില്‍ സജീവമായിരുന്നു.