ദിലീപിന്റെ അറസ്റ്റിൽ പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി.തനിക്ക് പ്രതിചേർക്കപ്പെട്ട ആരുമായും ഭൂമി ഇടപാട് ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും രേഖകൾ ഹാജരമാക്കമെന്നും ആക്രമണത്തിന് ഇരയായ നടി പറഞ്ഞു.
‘തുടർച്ചയായി ഇത്തരം ആരോപണങ്ങൾ വരുന്നതുകൊണ്ടാണ് ഇതുപറയേണ്ടി വന്നത്. പ്രമുഖ നടനുമായി കുടുംബപരമായ സൗഹൃദമുണ്ടായിരുന്നു. അത് കുറച്ചുനാളുകൾക്ക് ശേഷം ഇല്ലാതാകുകയും ചെയ്തു. ഇത് എല്ലാവർക്കും അറിയാവുന്നതാണ്, ഇതല്ലാതെ മറ്റു ബിസിനസ് ബന്ധങ്ങൾ ആരുമായും ഉണ്ടായിട്ടില്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
എന്നെ ഉപദ്രവിച്ചവരുടെ പേരുവിവരങ്ങൾ ഒരിടത്തും പറഞ്ഞിട്ടുമില്ല, അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കുറ്റവാളികൾ ആണെങ്കിൽ ശിക്ഷിക്കപ്പെടുകയും നിരപരാധികൾ ആണെങ്കിൽ അവർ കുറ്റവിമുക്തരായി പുറത്തുവരുകയും വേണമെന്നാണ് എന്റെ ആഗ്രഹം. ’-നടി പറഞ്ഞു.


