തെന്നിന്ത്യന്‍ സുന്ദരി സാമന്ത വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. ആരാണ് സാമന്തയുടെ വരന്‍? എന്നാല്‍ വിവാഹത്തെപ്പറ്റിയുള്ള കാര്യങ്ങളൊന്നും താരം വ്യക്തമാക്കിയിട്ടില്ല. താത്കാലികമായി അഭിനയ ജീവിതത്തില്‍ നിന്ന് താരം മാറി നില്‍ക്കുകയാണ്. ആരാധകരെ നിരാശരാക്കാനാണ് താരത്തിന്റെ പുറപ്പാട്. കാരണം, പ്രേക്ഷയകരുടെ ഇഷ്ട താരമാണ് ഇപ്പോള്‍ സാമന്ത.
ചലച്ചിത്ര ലോകത്ത് കത്തി നില്‍ക്കുമ്പോഴാണ് സാമന്ത മാറി നില്‍ക്കുകയാണെന്ന വാര്‍ത്ത വരുന്നത്. ഇടവേളയെടുക്കുന്നതിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് സാമന്ത പറയുന്നത്. കഴിഞ്ഞ എട്ട് മാസമായി ഷൂട്ടിംഗ് തിരക്കുകള്‍ മൂലം വ്യക്തിപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടില്ല. നല്ലൊരു മകളോ, കാമുകിയോ, സുഹൃത്തോ ആകാന്‍ ഈ നാളുകളില്‍ കഴിഞ്ഞിട്ടില്ലെന്നും സാമന്ത ട്വിറ്ററില്‍ കുറിക്കുന്നു.
തന്റെ തിരക്കുകള്‍ക്കിടയിലും വീട്ടുകാര്‍ നല്‍കിയ പിന്തുണ ഏറെ വലുതാണെന്ന് സാമന്ത പറയുന്നു. ഇപ്പോള്‍ താന്‍ ഏറ്റെടുത്ത ചിത്രങ്ങളെല്ലാം പൂര്‍ത്തിയായതായും ആരാധകര്‍ നല്‍കിയ എല്ലാ പിന്തുണക്കും നന്ദി അറിയിക്കുന്നതായും സാമന്ത പറഞ്ഞു.