
പ്രസ്താവനകള്‍ നടത്തി വിവാദങ്ങളില്‍പ്പെടുകയെന്നത് താരങ്ങളുടെ പ്രധാന തൊഴിലാണ്. വായില്‍ വരുന്നത് എന്തു പൊട്ടത്തരമാണെങ്കിലും പറയും. തെന്നിന്ത്യന്‍ താരം സമാന്ത തീവ്രവാദികളെക്കുറിച്ച് പറഞ്ഞത് വളരെ രസകരമാണ്. വിമര്‍ശകര്‍ക്ക് കൊന്നു കൊലവിളിക്കാന്‍ ഇതു തന്നെ ധാരാളം.
ആളുകളെ കൊന്നു തള്ളുന്ന തീവ്രവാദികളെ സ്നേഹം കൊണ്ട് നേരിടണമെന്ന നിര്‍ദ്ദേശവുമാണ് സമാന്ത നല്‍കിയത്. തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരും പരസ്പരം സ്നേഹിക്കണമെന്ന് സമാന്ത ഉപദേശിക്കുന്നു.
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി നിരവധി മലയാളികള്‍ രാജ്യം വിട്ട വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് സാമന്തയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ജേ സെകുലോ എഴുതിയ റൈസ് ഓഫ് ഐസിസ് എന്ന പുസ്തകത്തിന്റെ ഒരു ചിത്രവും സാമന്ത ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.