
കൊച്ചി: ഡബ്ല്യുസിസിയുടെ റഫ്യൂസ് ദ അബ്യൂസ് എന്ന ക്യാംപയിന്റെ ഭാഗമായി തുറന്നു പറച്ചിലുമായി നടിയും നിയമ വിദ്യാര്‍ത്ഥിയുമായ സോനം എം എബ്രഹാം. തന്റെ പതിനാലാം വയസില്‍ സിനിമയ്ക്കായി ചിത്രീകരിച്ച രംഗം പോണ്‍ സെെറ്റിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേ കുറിച്ച് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് നടി ആരോപിക്കുന്നു.ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയായിരുന്നു സോനയുടെ പ്രതികരണം.
മുകേഷ്, കാതല്‍ സന്ധ്യ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഫോര്‍ സെയില്‍ എന്ന ചിത്രത്തിലെ രംഗമായിരുന്നു പ്രചരിപ്പിച്ചത്. സതീഷ് അനന്തപുരിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ആന്റോ കടവേലിലാണ് നിര്‍മ്മാതാവ്. സംവിധായകന്റെ കലൂരിലെ ഓഫീസില്‍ വച്ചായിരുന്നു ഈ രംഗം ചിത്രീകരിച്ചത്. താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഉപദ്രവിക്കുന്നതാണ് രംഗം. എന്നാല്‍ പിന്നീട് ഈ രംഗങ്ങള്‍ മോശം കുറിപ്പുകളോടെ യൂട്യൂബിലും പോണ്‍ സെെറ്റുകളിലും പ്രചരിപ്പിക്കുകയായിരുന്നുവെന്നും സോന പറയുന്നു.
പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് താൻ അഭിനയിച്ച മലയാളസിനിമയിലെ ദൃശ്യങ്ങൾ ചോർത്തി പോൺസൈറ്റുകളിൽ ഉൾപ്പെടെ എത്തിച്ചവരെക്കുറിച്ച് പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകി കാലം ഇത്രയയായിട്ടും ഒരു നടപടി പോലും അതിൻമേൽ ഉണ്ടായില്ല. സിനിമയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ഇടവേള ബാബുവിനെപ്പോലുള്ളവർ ആണെന്നും സോന പറയുന്നു. പതിനാലാം വയസിൽ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ‘ഫോർ സെയിൽ’ എന്ന സിനിമയിൽ അഭിനയിച്ചത്. ചിത്രത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്ക് എതിരെ ഡി ജി പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, പരാതി നൽകി അഞ്ചു വർഷമായിട്ടും നടപടിയില്ലെന്നും സോന ആരോപിക്കുന്നു.
അതേസമയം, പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് താൻ അഭിനയിച്ച സിനിമ അങ്ങേയറ്റം സ്ത്രീവിരുദ്ധം ആയിരുന്നെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യു സി സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘റെഫ്യൂസ് ദ അബ്യൂസ്’ എന്ന കാമ്പയിനിന്റെ ഭാഗമായിട്ട് ആയിരുന്നു സോനയുടെ വെളിപ്പെടുത്തൽ. മുകേഷ്, കാതൽ സന്ധ്യ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഫോർ സെയിൽ എന്ന സിനിമ സംവിധാനം ചെയ്തത് സതീഷ് അനന്തപുരി ആയിരുന്നു. ആന്റോ കടവേലി ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്.
“നമസ്കാരം. എന്റെ പേര് സോന. ഞാൻ ഒരു അഞ്ചാം വർഷ നിയമവിദ്യാർത്ഥിനിയാണ്.’ – എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തനിക്ക് പതിനാലു വയസുള്ളപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു സിനിമയിൽ അഭിനയിച്ചു. ആ സിനിമയുടെ പേര് ഫോർ സെയിൽ എന്നായിരുന്നു. അതേസമയം, ഇന്ന് ആലോചിക്കുമ്പോൾ താൻ അന്ന് അഭിനയിച്ചത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ സിനിമയിൽ ആയിരുന്നെന്നത് ഭീതിയുളവാക്കുന്നതാണെന്നും സോന പറയുന്നു. സ്വന്തം സഹോദരി നശിപ്പിക്കപ്പെടുന്നത് കണ്ട് മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന നായിക കഥാപാത്രത്തെയാണ് അതിൽ അവതരിപ്പിക്കുന്നത്. കാതൽ സന്ധ്യ ആയിരുന്നു അതിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. നിർഭാഗ്യവശാൽ അതിലെ അനുജത്തി താനായിരുന്നെന്നും സോന പറയുന്നു.
എന്നാൽ, സ്വന്തം ജീവിതത്തിൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ എത്തിപ്പെട്ടത് താനായിരുന്നെന്നും എന്നാൽ താൻ ആത്മഹത്യ ചെയ്തില്ലെന്നും സോന പറഞ്ഞു. സ്വന്തം സഹോദരി മറ്റൊരാളാൽ നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് ചേച്ചി ആത്മഹത്യ ചെയ്തതാണ് പ്രമേയമെന്നതിനാൽ അത്തരത്തിൽ രംഗം ഷൂട്ട് ചെയ്യണമെന്ന് സിനിമയുടെ സംവിധായകനും അണിയറപ്രവർത്തകരും ആവശ്യപ്പെട്ടു. സംവിധായകന്റെ കലൂരിലുള്ള വീട്ടിൽ വച്ചാണ് സിനിമ ഷൂട്ട് ചെയ്തത്. മാതാപിതാക്കളും കുറച്ച് അണിയറപ്രവർത്തകരും മാത്രമായിരുന്നു ആ സമയത്ത് ഉണ്ടായിരുന്നത്. എന്നാൽ, താൻ പതിനൊന്നാം ക്ലാസിൽ എത്തിയ സമയത്ത് ആ സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്ത രംഗം പല പല പേരുകളിൽ യു ട്യൂബിലും പോൺ സൈറ്റുകളിലും പ്രചരിക്കാൻ തുടങ്ങി. പൊതുവിടങ്ങളിൽ അത്തരത്തിലൊരു വീഡിയോ ദുരപയോഗം ചെയ്യപ്പെട്ടപ്പോൾ തനിക്കും കുടുംബത്തിനു ഉണ്ടായ ആഘാതം മനസിലാക്കാൻ കഴിയുമെന്നും സോന പറഞ്ഞു.