വീട്ടുകാരുടെ നിര്‍ബന്ധമോ?ഭാവി വരന്റെ നിര്‍ബന്ധമോ? തമന്ന അഭിനയം നിര്‍ത്തുന്നു!

tamanna-hd

തെന്നിന്ത്യന്‍ താരം തമന്ന അഭിനയം നിര്‍ത്തുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് സിനിമാ രംഗത്തെത്തിയ തമന്ന എന്തു കൊണ്ടാണ് അഭിനയം നിര്‍ത്തുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. തമന്ന വിവാഹം ചെയ്യാന്‍ തയ്യാറാകുന്നുവെന്ന വാര്‍ത്തയും ഇതിനിടയില്‍ പുറത്തുവന്നിരുന്നു.

കല്യാണമാണോ അഭിനയം നിര്‍ത്താന്‍ കാരണമാകുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. 2017ല്‍ പൂര്‍ണമായും അഭിനയ ജീവിതത്തോട് വിട പറയാനാണ് നടിയുടെ തീരുമാനം. രണ്ട് ചിത്രങ്ങള്‍ക്കാണ് തമന്ന ഇപ്പോള്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ താരം അഭിനയം നിര്‍ത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമ്പത്തിക ഭദ്രതയുള്ള കുടുംബാംഗമായ തമന്ന വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് സിനിമയില്‍ എത്തിയത്. ഇപ്പോള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ അഭിനയം നിര്‍ത്തുന്നത്.

ഇതിനിടെ ബന്ധു കൂടിയായ കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായി നടിയുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. വിവാഹ ശേഷം അഭിനയിക്കണ്ടെന്നാണ് നടിയുടെ ഭാവി വരന്റെയും വീട്ടുകാരുടെയും നിര്‍ദ്ദേശം.

Top