തമിഴ് പ്രശസ്ത താരം ബാഗ് മോഷണം പോയി. വിദേശയാത്രയ്ക്കിടെയാണ് തമിഴ് ഹാസ്യനടി വിദ്യു രാമന്റെ ബാഗ് നഷ്ടപ്പെട്ടത്. ബാഗില്‍ പാസ്പോര്‍ട്ടും,പണവും,ക്രെഡിറ്റ് കാര്‍ഡും ഉണ്ടായിരുന്നു. ഓസ്ട്രിയയിലെ വിയന്നയില്വച്ചാണ് സംഭവം.
ബാഗ് മോഷണം പോയെന്നും വിയന്നയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയാണെന്നും അറിയിച്ച് നടി ട്വീറ്റ് ചെയ്തതോടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സിസിടിവി ഫൂട്ടേജില്‍ നിന്നാണ് ബാഗ് മോഷണം പോയതാണെന്ന് വ്യക്തമായത്. നടി താമസിക്കുന്ന റൂമില്‍ അപരിചിതനായ ഒരാള്‍ എത്തുകയും പരിചയപ്പെടുകയും ചെയ്തു. ഈ സമയം പുറകുവശത്തൂടെ എത്തിയ അയാളുടെ സുഹൃത്തുക്കള്‍ ബാഗ് കൈവശമാക്കി സ്ഥലം വിടുകയായിരുന്നു. എംബസി സഹായിക്കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് നടി പറയുന്നു.