പ്രിയയുടെ ആ കണ്ണിറുക്കല്‍ പാകിസ്താനിലും വൈറല്‍

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതുചിത്രം ഒരു അഡാര്‍ ലൗവിലെ ഗാനത്തോടെ യുവാക്കളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പ്രിയ വാര്യര്‍. ചിത്രത്തിലെ പാട്ട് യുട്യൂബില്‍ അപ്ലോഡ് ചെയ്ത ഒരു രാത്രിയോടെ പ്രിയയ്ക്ക് കേരളക്കരയാകെ ആരാധകരാണ്. എന്നാല്‍ പ്രിയയുടെ കണ്ണിറുക്കല്‍ രാജ്യത്തിനപ്പുറത്തേക്കും വാര്‍ത്തയാവുകയാണ്. പാകിസ്താനിലും വൈറലായി പ്രിയയുടെ കണ്ണിറുക്കല്‍. ചിത്രത്തില്‍ ചെറിയൊരു റോള്‍ ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് എത്തിയത്. പിന്നീട് ഒമര്‍ നായികമാരില്‍ ഒരാളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ പ്രിയ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കാലങ്ങളായി മനസ്സുകളില്‍ പ്രത്യേകിച്ച് മലബാറിന്റെ നെഞ്ചകങ്ങളില്‍ ജീവിക്കുന്ന ഗാനമാണിത്. ഈ ഗാനത്തെയാണ് ചിത്രത്തിനു വേണ്ടി ഷാന്‍ പുനരവതരിപ്പിച്ചത്. പാട്ടിന്റെ യഥാര്‍ഥ സംഗീത സംവിധായകന്‍ തലശ്ശേരി കെ. റഫീഖും രചയിതാവ് പി.എം.എ ജബ്ബാറുമാണ്.

https://youtu.be/rs6FhXlWBgU

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top