നമ്പര്‍ വിലാസവുമായി ഡല്‍ഹി; ആറക്കത്തില്‍ നിങ്ങളുടെ പേരും വീട്ടുപേരും ജില്ലയും തുടങ്ങി സർവ്വവും

ന്യൂഡല്‍ഹി: ആധാറിന് പിന്നാലെ ഒറ്റ നമ്പരിലുള്ള വിലാസവുമായി ഡല്‍ഹി. വീടിനും ഓഫീസിനും ഇനി നീണ്ട വിലാസം ഉണ്ടാകില്ല. അക്ഷരങ്ങളും അക്കങ്ങളുമടങ്ങിയ ആറക്ക കോഡായിരിക്കും വിലാസം. പേര്, വീട്ടുപേര്, പ്രാദേശിക വഴി, പോസ്റ്റ് ഓഫീസ്, ജില്ല എന്നിങ്ങനെ നീണ്ട വിലാസം ഇനി ആവശ്യമില്ലെന്ന് ചുരുക്കം.

ആധാര്‍ വ്യക്തിയുടെ തിരിച്ചറിയല്‍ രേഖയായതുപോലെ വീടിനും ഓഫീസിനും സമാനരീതിയിലുള്ള ഡിജിറ്റല്‍ കോഡാണ് തയ്യാറാക്കുന്നത്. തുടക്കമെന്നോണം ഡല്‍ഹിയിലെയും നോയ്ഡയിലെയും രണ്ട് പിന്‍ കോഡുകളിലെ വിലാസങ്ങള്‍ ‘ഇ-ലൊക്കേഷന്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. UV77D7-എന്നിങ്ങനെയായിരിക്കും കോഡുകള്‍ തയ്യാറാക്കുക.. നിലവിലുള്ള തപാല്‍ വിലാസത്തോടൊപ്പം ഈ കോഡുകൂടി ഉപയോഗിക്കും. പുരോഗതി വിലയിരുത്തിയശേഷം രാജ്യമൊട്ടാകെ പദ്ധതി നടപ്പാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വസ്തുവിന്റെ ഉടമ, വസ്തു നികുതി വിവരം, വൈദ്യുതി, വെള്ളം, പാചകവാതക കണക്ഷനുകളുടെ വിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാകും കോഡുണ്ടാക്കുക. തപാല്‍ വിലാസവും ഡിജിറ്റല്‍ വിലാസവും തമ്മില്‍ ബന്ധിപ്പിച്ചത് ശരിയാണോയെന്ന പരിശോധനയ്ക്ക് തപാല്‍വകുപ്പ് നേതൃത്വം നല്‍കും. ജിപിഎസ് കമ്പനിയായ മാപ്പ്മൈഇന്ത്യ പദ്ധതിയുമായി സഹകരിക്കും.

വളരെ എളുപ്പത്തില്‍ വിലാസം തിരിച്ചറിഞ്ഞ് വഴികണ്ടെത്തുന്നതിന് ഡിജിറ്റല്‍ വിലാസം ഉപകരിക്കുമെന്ന് മാപ്പ്മൈഇന്ത്യ എംഡി രാകേഷ് വര്‍മ പറഞ്ഞു. മാപ്പ് മൈ ഇന്ത്യയുടെ വിവരശേഖരത്തില്‍ രണ്ട് കോടി വ്യക്തികളുടെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും ഡിജിറ്റല്‍ വിലാസം ഇപ്പോള്‍തന്നെയുണ്ട്. ഐഎസ്ആര്‍ഒയുടെ സാറ്റലൈറ്റ് ഇമേജറി സര്‍വീസായ ഭുവന്റെ സഹായത്തോടയായിരിക്കും സൂക്ഷ്മമായി പ്രദേശങ്ങളുടെ മാപ്പുകള്‍ തയ്യാറാക്കുക.

Top