ചന്ദ്രനെ തൊട്ടു ഇനി സൂര്യൻ; ആദിത്യ എല്‍ 1 വിക്ഷേപണം സെപ്റ്റംബര്‍ 2ന്; ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം

ചെന്നൈ: ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എല്‍ 1 ന്റെ വിക്ഷപണം സെപ്റ്റംബര്‍ 2-ന് രാവിലെ 11.50-ന് നടക്കും. പി എസ് എല്‍ വിയായിരിക്കും ദൗത്യത്തിന് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം. ദൗത്യത്തിന്റെ ലക്ഷ്യം ഒന്നാം ലഗ്രാഞ്ച് പോയിന്റാണ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും (സോളാര്‍ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എല്‍1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. സൗരവാതങ്ങളെക്കുറിച്ചും ദൗത്യത്തില്‍ വിശദമായി പഠിക്കും. ഭൂമിയുടെ കാലാവസ്ഥയില്‍ സൂര്യന്റെ സ്വാധീനം മനസ്സിലാക്കാന്‍ ദൗത്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

Top