സിപിഎമ്മുമായി നിരന്തരം പോരടിച്ച അഡ്വ.പി സന്തോഷ് കുമാര്‍ രാജ്യസഭയിലേയ്ക്ക് !.

തിരുവനന്തപുരം: അഡ്വ. പി സന്തോഷ് കുമാര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് അഡ്വ. പി സന്തോഷ് കുമാർ .ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.എഐവൈഎഫിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍.

ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ എല്‍ഡിഎഫ് മത്സരിക്കുന്ന രണ്ട് സീറ്റുകള്‍ സിപിഎമ്മും സിപിഐയും വീതിച്ചെടുക്കാന്‍ ഇടതു മുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയും. ഇതിലൊന്ന് സിപിഐയ്ക്ക് നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായിരുന്നു. സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. 2011 ല്‍ ഇരിക്കൂറില്‍ നിന്നും നിയമസഭയിലേക്കും ഇദ്ദേഹം മത്സരിച്ചിരുന്നു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം.

നേരത്തെ ജനയുഗത്തില്‍ സന്തോഷ് കുമാര്‍ സിപഐഎമ്മിനെതിരെ എഴുതിയ ലേഖനം വിവാദമായിരുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാല്‍ കമ്മ്യൂണിസ്റ്റാവില്ലെന്നും ജനാധിപത്യവിരുദ്ധതയുടെ ശ്രമങ്ങളാണ് പാര്‍ട്ടി ഗ്രാമങ്ങളില്‍ നടക്കുന്നത് എന്നുള്‍പ്പടെ സിപിഐഎമ്മിനെതിരെ സന്തോഷ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Top