വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ് സി.പി.ഐ യുടെ അഴിമതി വിരുദ്ധ പ്രചരണം

കോട്ടയം:വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ് സി.പി.ഐ യുടെ അഴിമതി വിരുദ്ധ പ്രചരണം എന്ന രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്സ് രംഗത്ത് . കെ.എം മാണിക്കെതിരെയുള്ള സുധാകര്‍ റെഡ്ഡിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് സി.പി.ഐയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് രംഗത്ത് വന്നത് . അഴിമതി വിരുദ്ധത സി.പി.ഐയുടെ വെറും വീമ്പ് പറച്ചില്‍ മാത്രമാണെന്നും വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ് സി.പി.ഐ നേതാക്കളുടെ പ്രതികരണമെന്നും കേരളാ കോണ്‍ഗ്രസ് ആക്ഷേപിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് നാലരക്കോടിക്ക് പാര്‍ലമെന്റ് സീറ്റ് സ്വാശ്രയ കോളേജ് മുതലാളിക്ക് വിറ്റ പാര്‍ട്ടിയാണ് സി.പി.ഐയെന്നും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയായാണ് ഇതെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സി.പി.ഐയുടെ നിലപാടുകള്‍ കപടമാണ്. ഇക്കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് പേരുടെ ജീവനെടുത്ത പാര്‍ട്ടിയാണ് സി.പി.ഐ അങ്ങനെയുള്ളവര്‍ക്ക് അക്രമ രാഷ്ട്രീയത്തെ കുറിച്ച് പറയാന്‍ എന്തവകാശമാണുള്ളതെന്നും കേരളകോണ്‍ഗ്രസ്സ് ചോദിച്ചു. ആത്മവഞ്ചന തൊഴിലാക്കി എല്ലാക്കാലത്തും ജനങ്ങളെ പറ്റിക്കാമെന്ന് കരുതേണ്ടെന്നും കേരളാ കോണ്‍ഗ്രസ് അവരുടെ മുഖപത്രമായ പ്രതിച്ഛായയില്‍ എഴുതിയ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു.

Top