കെ സുധാകരൻ മാറുമ്പോൾ കെപിസിസി പ്രസിഡൻ്റ് ആകേണ്ടത് പരിണതപ്രജ്ഞൻ ആയ മറ്റൊരു കോൺഗ്രസ് നേതാവായിരിക്കണം.നിലവിലെ സാഹചര്യത്തിൽ ഒരു ക്രിസ്ത്യാനിയും സീറോ മലബാർ സഭ വിഭാഗത്തിൽ പെട്ട ഒരാളും ആയിരിക്കണം .അങ്ങനെ വേണം എന്നുറക്കെ പറയാൻ ക്രിസ്ത്യാനികളോ ക്രിസ്ത്യൻ സമുദായ സഭാ നേതാക്കളോ തയ്യാറാവില്ല .എന്നാൽ മുസ്ലിം സമുദായ നേതാക്കളും നായർ ഈഴവ മറ്റെല്ലാ സമുദായ നേതാക്കളും അവരുടെ സമുദായത്തിൽ നിന്നുള്ളവർ നേതൃത്വത്തിൽ വരണമെന്ന് പരസ്യമായും രഹസ്യമായും ശഠിക്കാറുണ്ട് .അതുകൊണ്ട് തന്നെ അവർക്ക് വളർച്ചയും ഉണ്ട്. അതിനാൽ തന്നെ ഇനി കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് ഒരു ക്രിസ്ത്യൻ സമുദായത്തിലെ ഒരാൾ ആകുന്നതാണ് കോൺഗ്രസ് പാർട്ടിക്ക് ഗുണകരം .അത് അഡ്വ .സണ്ണി ജോസഫ് ആകുന്നതാണ് പാർട്ടിക്കും അതുപോലെ തന്നെ സഭക്കും ഗുണകരം .സഭ നേതാക്കൾ അത് പരസ്യമായി പറയാനും ലോബിങ് നടത്താനും തയ്യാറാകണം .
ഏതു സമുദായം ആകട്ടെ സംഘടനകൾ ആകട്ടെ അവരുടെ വളർച്ചക്ക് ആ സമുദായത്തിലെ അംഗങ്ങൾ അധികാര സ്ഥാനത്ത് എത്തുക എന്നത് പ്രധാനം തന്നെയാണ് .തള്ളിക്കളയുന്നവർ മൂലക്കല്ലാകുന്ന ചരിത്രം ഇന്ത്യൻ രാഷ്ട്രീയത്തിൽ കണ്ടിട്ടുള്ളതാണ് .ആന്റണിയും ഉമ്മൻ ചാണ്ടിയും മാണിസാറും കേരളരാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നപ്പോൾ ക്രിസ്ത്യാനികൾക്ക് ഗുണം ഒന്നും തന്നെ ഇല്ലായിരുന്നു എങ്കിലും ക്രിസ്ത്യൻ പേരുകളിൽ ക്രിസ്ത്യാനികൾ പുളകിതരായിരുന്നു. സഭക്ക് വേണ്ടി എന്തെങ്കിലും നീക്കം നടത്തിയിട്ടുണ്ട് എങ്കിൽ അത് ‘ക്രിസ്ത്യൻ പാർട്ടി എന്ന് പേരുള്ള മാണിസാറിന്റെ കേരള കോൺഗ്രസ് ആയിരുന്നു .
കോൺഗ്രസിന്റെ വോട്ടു ബാങ്കുകൾ വെച്ച് നോക്കുമ്പോൾ സാമുദായിക സന്തുലനം പ്രധാനവുമാണ് അതിനാൽ തന്നെ എല്ലാത്തരത്തിലും പരിണതപ്രജ്ഞനായ അഡ്വ.സണ്ണി ജോസഫ് MLA തന്നെയാണ് അതിന് യോഗ്യൻ .മാധ്യമങ്ങളിലൂടെ ചർച്ച ആക്കുന്ന മറ്റ് അര ഡസൻ പേരുകളൊക്കെ അപ്രസക്തങ്ങളാണ് . അവയൊക്കെ ആ സ്ഥാനത്തിന് മൂക്കാത്തവർ എന്നല്ല ,കോൺഗ്രസ് യുഡിഎഫ് സംവിധാനത്തിൽ എല്ലാ സമുദായങ്ങളും കോൺഗ്രസിനൊപ്പം കൂട്ടി നിർത്താൻ യോഗ്യനാവുക എന്നതാണ് പ്രസക്തം.
സണ്ണി ജോസഫ് ക്രിസ്ത്യാനികളുടെ അപ്പസ്തോലനോ വിശുദ്ധനോ എന്നാണന്നല്ല ഇതിൽ ഉദ്ദേശിക്കുന്നത്. എനിക്കറിയാവുന്ന സണ്ണി ജോസഫ് കത്തോലിക്കാനാണ് .കോൺഗ്രസിനെ മുച്ചോടും നശിപ്പിച്ച ക്രിസ്ത്യൻ നാമധാരിയായ നിരീശ്വരവാദിയെന്ന് പറയപ്പെടുന്ന എന്നാൽ ക്രിസ്ത്യൻ നാമധേയത്തിൽ ആനുകൂല്യങ്ങളും അധികാരങ്ങളും നേടിയ അറക്കപ്പറമ്പിൽ അന്തോണി മകൻ ആന്റണിയേക്കാളും , കോൺഗ്രസിന്റെ തകർച്ചക്ക് മറ്റൊരു ആഘാതം കൊടുത്ത് ഭരണത്തിൽ നിന്നും കോൺഗ്രസിനെ അകറ്റിയ ന്യുനപക്ഷ പ്രീണന നായകൻ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയേക്കാളും പതിൻമടങ് കോൺഗ്രസിന് ഉയർത്തിക്കാണിക്കാൻ കഴിയുന്ന സംഘാടകനും നേതാവുമാണ് സണ്ണി ജോസഫ്. കത്തോലിക്കാ മത നേതാക്കളുമായി നല്ല ബന്ധം പുലർത്തുന്നതിനാൽ സഭയുമായി ചർച്ച ചെയ്യാനും കഴിയുമെന്നത് ഗുണകരം ആണ് .
കേരളത്തിൽ എല്ലാ കാലത്തും കോൺഗ്രസിനൊപ്പം നിലകൊണ്ട വോട്ട് ബാങ്ക് ആയ ക്രിസ്ത്യൻ സമുദായത്തിന്റെ വോട്ട് യുഡിഎഫിന് നിർണായകമാണ് .കഴിഞ്ഞ കുറെ കാലമായി ആ വോട്ടുകൾ മാറിക്കൊണ്ടിരിക്കയാണ് . ആ വോട്ട് പോകുന്നതിന്റെ പ്രധാന കാരണം ക്രിസ്ത്യൻ സമുദായം തഴയപ്പെടുന്ന എന്ന വികാരവും; അതെ സമയം തന്നെ മുസ്ലിം സമുദായത്തിന് കൂടുതൽ പരിഗണനയും എല്ലാ അനുകൂല്യങ്ങളും കോൺഗ്രസ് നൽകുന്നു എന്ന പ്രസക്തമായ ചിന്തയും ആണ് .ക്രിസ്ത്യൻ മത മേലധ്യക്ഷന്മാർ ക്രിസ്ത്യൻ സമുദായത്തിന് വേണ്ടി ഒരിക്കലും നില കൊള്ളുന്നില്ല , വിലപേശുന്നില്ല എന്ന കടുത്ത പ്രതിഷേധവും വിശ്വാസികൾക്കുണ്ട് .
കഴിഞ്ഞ കുറെ കാലത്തെ കേരള രാഷ്ട്രീയ ചരിത്രത്തിൽ എ കെ ആന്റണി , ഉമ്മൻ ചാണ്ടി , കെഎം മാണി എന്ന ക്രിസ്ത്യൻ നാമധാരികളായ നേതാക്കൾ കേരള രാഷ്ട്രീയത്തിലും കേന്ദ്ര രാഷ്ട്രീയത്തിലും നിറഞ്ഞു നിന്നിരുന്നു. പള്ളിയിൽ പോകില്ലാത്ത വിശ്വാസി അല്ലാത്തെ ആന്റണി സഭക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. കോൺഗ്രസിന്റെ നശീകരണത്തിൽ പ്രധാനി എന്നും പറയാം .ഉമ്മൻ ചാണ്ടി സ്വന്തം സമുദായത്തിനുവേണ്ടി എന്നും അരയും തലയും മുറുക്കി നിന്നിരുന്നു .സീറോ മലബാർ സഭക്ക് വേണ്ടി എന്തെങ്കിലും ശബ്ദ്ദം ഉയർത്തിയിട്ടുണ്ട് എങ്കിൽ അത് മാണിസാർ മാത്രം ആയിരുന്നു .കോൺഗ്രസിലെ പിടി തോമസടക്കം ഉള്ള ക്രിസ്ത്യൻ നാമധാരികൾ എന്നും സഭക്ക് എതിരായിരുന്നു.
NSS , SNDP , IUML പോലുള്ളവരെ നയിക്കുന്ന സാമുദായിക നേതാക്കൾ അവരുടെ സമുദായത്തിന് വേണ്ടി ഏതറ്റവും പോവുവാൻ തയ്യാറായി സമുദായത്തെ വളർത്തുമ്പോൾ റോമൻ കത്തോലിക്കാരായ ക്രിസ്ത്യൻ സഭ പിതാക്ക -അധികാരികൾ സമുദായത്തിൻറെ വളർച്ചക്ക് വേണ്ടി അധികാര സ്ഥാനങ്ങളിൽ സമ്മർദ്ദം ചെലുത്താറില്ല എന്നത് അവരുടെ വിശാല മനസു കൊണ്ടായിരിക്കാം. പക്ഷെ അത് കിട്ടേണ്ട സ്ഥാനങ്ങൾ കിട്ടാതെ പോകുന്നതിനു കാരണമാകുന്നു എന്നത് എടുത്ത് പറയേണ്ടതാണ് .സമുദായത്തെ ഒരു വോട്ടു ബാങ്കായി വളർത്തിയില്ല എന്നതാണ് ഇതിനു പ്രധാന കാരണം . അതുകൊണ്ട് തന്നെ മറ്റു സമുദായങ്ങൾ വളർന്നപ്പോൾ അവരെപോലയോ അവർക്കടുത്തോ വളരാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല സമുദായമാക്കൽ വലിയ ഭീതിയിലും അരഷ്ടിതാവസ്ഥയിലും ആണ് .
ലവ് ജിഹാദും -നർക്കോട്ടിക്ക് ജിഹാദും പോലുള്ള സംഭവങ്ങളിൽ കോൺഗ്രസ് നേതൃത്വം പരസ്യമായി ക്രിസ്ത്യൻ മത നേതാക്കളെ എതിർക്കുന്നതും സഭ പിതാക്കളെ അപമാനിക്കുന്ന പ്രസ്താവനകൾ ഉണ്ടാകുന്നതും ക്രിസ്ത്യാനികളെ ബിജെപിയിലേക്ക് ചേക്കേറുന്നത്തിനു പ്രേരിപ്പിച്ചു എന്നതും സത്യമാണ് കോൺഗ്രസ് ക്രിസ്ത്യാനികളെ തഴയുന്നു , തങ്ങളെ കേൾക്കാൻ ആരുമില്ല എന്ന ചിന്തകളും ഭീതിയും ബിജെപിക്ക് അനുകൂലമായി ചിന്തിക്കാൻ കാരണമായി . കേരളത്തിൽ ക്രിസ്ത്യാനികൾ ബിജെപിക്ക് അനുകൂലമായി ചിന്തിക്കാൻ തുടങ്ങിയാൽ ഭൂരിപക്ഷം നിയമസഭ സീറ്റുകളിലും യുഡിഎഫ് തോൽക്കുകയും സിപിഎം വിജയിക്കുകയും ചെയ്യും.ക്രിസ്ത്യാനികൾക്ക് ഒരാളെ വിജയിപ്പിച്ചെടുക്കാൻ സാധിക്കില്ല എങ്കിലും മിക്ക നിയമസഭാ മണ്ഡലത്തിലും പലരെയും തോൽപ്പിക്കാനുള്ള വോട്ടിങ് ശക്തി ഉണ്ട് എന്നുള്ളത് വോട്ടിങ് കണക്കുകളിൽ മനസിലാകുന്ന കാര്യമാണ് .
അടുത്ത കെപിസിസി പ്രസിഡണ്ട് ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് വേണമെന്ന് പറയാൻ സീറോ മലബാർ സഭ നേതൃത്വം ധൈര്യം കാണിക്കുമെന്ന് തോന്നുന്നില്ല. മലങ്കര -ലാറ്റിൻ സഭകളിലെ നേതാക്കൾ ഒരുപക്ഷെ പറഞ്ഞാൽ പോലും സീറോ മലബാർ സഭയിൽ അങ്ങനെ ഒരാവശ്യം ഉന്നയിക്കാൻ സാധ്യത കുറവാണ്. സ്വന്തം സമുദായത്തിലെ ഒരാൾ വേണമെന്ന് പറയാൻ ചങ്കുറപ്പ് കാട്ടാതെ എന്ത് സമുദായകിക സ്നേഹം ആണ് സഭ നേതാക്കൾ കാണിക്കുന്നത് എന്നുള്ളത് പ്രസക്തമാണ് .നർക്കോട്ടിക്ക് വിവാദം , ലവ് ജിഹാദ് എന്നീ വിഷയങ്ങളിൽ പാലാ ബിഷപ്പ് അടക്കം പലരും പരസ്യമായി നിലപാട് എടുത്തപ്പോൾ അതിനെ പിന്തുണച്ചില്ല എങ്കിലും പരസ്യമായി എതിർത്തത് വിശ്വാസികളിൽ ഉണ്ടായ അരിഷ്ടിതാവസ്ഥക്ക് ആക്കം കൂട്ടി എന്നതും സത്യമാണ് .
സ്വന്തം സമുദായത്തിറെ തകർച്ചക്ക് കാരണമാകുന്ന വിഷയങ്ങൾ ഭരണ അധികാര സ്ഥാനങ്ങളിൽ അറിയിക്കാനോ സമുദായത്തിന് വേണ്ടി വാദിച്ച് സമുദായ അംഗംങ്ങളെ അധികാര സ്ഥാനത്ത് എത്തിക്കാൻ ശ്രമിക്കാത്തതിന്റെ ഫലമാണ് കത്തോലിക്കാ സഭയുടെ കേരളത്തിലെ തകർച്ചക്ക് കാരണമെന്നല്ല .മറിച്ച് കരയുന്ന കൊച്ചിനെ പാലുള്ളൂ എന്നപോലെ കിട്ടേണ്ടത് ചോദിച്ച് വാങ്ങി എടുക്കുക തന്നെ വേണം . ഇത് കോൺഗ്രസ് പാർട്ടിയിൽ മാത്രമല്ല സമുദായത്തിന്റെ വളർച്ചക്കായി എല്ലാ മേഖലയിലും എല്ലാ പാർട്ടിയിലും സ്ഥാനങ്ങൾ നേടുവാനുള്ള നീക്കം ഉണ്ടാകണം .പിടിച്ച് വാങ്ങേണ്ടത് പിടിച്ച് വാങ്ങാനും സമുദായ നേതാക്കൾ തയ്യാറാകണം.സ്വന്തം അണികളുടെ സംരക്ഷണത്തിനായി ഏതറ്റം വരെ പോയി അവർക്കൊപ്പം നിൽക്കുന്ന കോൺഗ്രസ് നേതാവായ കെ സുധാകരനും സമുദായ നേതാക്കളായ സുകുമാരൻ നായരും വെള്ളാപ്പള്ളിയും ലീഗ് നേതാവായ പാണക്കാട് തങ്ങളും പോലുള്ളവർ ഉള്ളപ്പോൾ ‘ഞങ്ങളുടെ ആൾ ” വരണമെന്ന് പരസ്യമായി പറയാൻ മടി കാണിക്കരുത്.