കൊച്ചി: ഹൈക്കോടതി പരിസരത്തും തിരുവനന്തപുരം ജില്ലാ കോചതി പരിസരത്തും അഭിഭാഷകര്‍ നടത്തിയ അഴിഞ്ഞാട്ടം അപലപനീയം തന്നെ. എന്നാല്‍, സംഭവത്തില്‍ തെറ്റ് പറ്റിയെന്ന് അഭിഭാഷകര്‍ക്ക് തോന്നിയിട്ടില്ല. വീണ്ടും പ്രതികാരം ചെയ്യാനാണ് അഭിഭാഷകര്‍ നിന്നത്. തിരുവനന്തപുരത്ത് നടന്നത് അക്രമം അതിനുദാഹരണമാണ്.
അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ നടത്തിയ അക്രമത്തെ ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അഭിഭാഷക അസോസിയേഷന് രംഗത്തെത്തിയിട്ടുണ്ട്. അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അസോസിയേഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് തീരുമാനിച്ചു. മുതിര്‍ന്ന അഭിഭാഷകരായ സെബാസ്റ്റ്യന്‍ പോള്‍, കാളീശ്വരം രാജ്, എസ് ജയശങ്കര്‍, ശിവന് മഠത്തില്‍, സിപി ഉദയഭാനു എന്നിവര്‍ക്കെതിരെയാണ് അഭിഭാഷക അസോസിയേഷന് നടപടിക്ക് ഒരുങ്ങുന്നത്.
ഹൈക്കോടതി പരിസരത്ത് ബുധനാഴ്ചയുണ്ടായ അക്രമത്തെ വിമര്‍ശിച്ച് ഈ മുതിര്‍ന്ന അഞ്ച് അഭിഭാഷകരും അഭിഭാഷകര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് അപലപനീയമാണെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകരുടെ നിലപാട് മറ്റ് അഭിഭാഷകര്‍ക്ക് ക്ഷീണമുണ്ടാക്കിയെന്ന് കാട്ടിയാണ് നടപടിക്ക് ഒരുങ്ങുന്നത്.
തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. മീഡിയാ റൂം പൂട്ടിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ച് പോസ്റ്ററുകള്‍ പതിച്ചു. സമവായ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ പോലും കോടതി പരിസരത്ത് അഭിഭാഷകര്‍ ആക്രമണം അഴിച്ചുവിട്ടു. ട്യൂബ് ലൈറ്റുകളും ബിയര്‍ കുപ്പികളും ആളുകള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേര്‍ക്കുണ്ടായ കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും പേര്‍ക്ക് പരുക്കേറ്റു. ജീവന് ടിവി ക്യാമറാമാന് അനുലാലിനും കേരള കൗമുദിയിലെ രജീവിനും പരുക്കേറ്റു. മാധ്യമപ്രവര്‍ത്തകരുടെ പക്കലുണ്ടായിരുന്ന ക്യാമറകളും തകര്‍ക്കപ്പെട്ടു.
ബുധനാഴ്ച ഹൈക്കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു തിരുവനന്തപുരത്തും അഭിഭാഷകര്‍ അഴിഞ്ഞാട്ടം നടത്തിയത്. സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരായ പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതാണ് ഹൈക്കോടതി അഭിഭാഷകരെ പ്രകോപിപ്പിച്ചത്. ഹൈക്കോടതി വളപ്പില്‍ ഉണ്ടായ തിന് സമാനമായ സംഭവമാണ് വഞ്ചിയൂര്‍ കോടതി വളപ്പിലും ഉണ്ടായത്.