വിജയവാഡ :കൂടത്തായി മോഡലില്‍ നടന്ന മറ്റൊരു കൊലപാതക പരമ്പരയുടെ രഹസ്യങ്ങൾ പുറത്ത് വന്നു. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. 20 മാസത്തിനുള്ളിൽ 10 പേരെ സയനൈഡ് നൽകി വകവരുത്തിയ കേസിൽ ‘സയനൈഡ് ശിവ’ അറസ്റ്റിൽ ആയിരിക്കയാണ് .14 വര്‍ഷത്തിനിടയില്‍ ഒരു കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയെന്ന കേസാണ് ജോളി കൂടത്തായിക്കെതിരെ നിലനില്‍ക്കുന്നതെങ്കില്‍ ഒരു വര്‍ഷത്തിനിടയില്‍ 10 പേരെ കൊലപ്പെടുത്തിയെന്നാണ് ആന്ധ്രയിലെ കേസിന്‍റെ ആധാരം.നിധിതേടിയും രോഗശാന്തിക്കുമായി തന്നെ സമീപിച്ചവർക്ക് പ്രസാദത്തിൽ പൊട്ടാസ്യം സയനൈഡ് ചേർത്ത് കൊന്നത് 10 പേരെയാണ് . സ്വന്തം മുത്തശ്ശിയും സഹോദര ഭാര്യയും വാടകക്കെട്ടിടത്തിന്റെ ഉടമയുമെല്ലാം ഉഗ്രവിഷത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 20 പേർ കൂടി തന്റെ ലിസ്റ്റിലുണ്ടായിരുന്നുവെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ.
വെസ്റ്റ് ഗോദാവരി ജില്ലയിലെ എലൂരിൽ കായികാധ്യാപകൻ നാഗരാജുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സഹോദരൻ നൽകിയ പരാതിയാണ് പ്രതിയെ കുടുക്കിയത്. വീട്ടിൽ നിന്ന് പണവും സ്വർണവുമായി നാഗരാജു പോയതായി കണ്ടെത്തിയ പൊലീസ്, സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് ശിവയിലേക്കെത്തിയത്.
വെല്ലങ്കി സിംഹാദ്രി (38) എന്നാണ് ശിവയുടെ യഥാർത്ഥ പേര്. ധനാകർഷണം, നിധി കണ്ടെത്തൽ, അദ്ഭുത ചികിത്സ എന്നിവയുടെ പേരിൽ ആളുകളെ ആകർഷിച്ച് സയനൈഡിലൂടെ നിശബ്ദമായി വകവരുത്തുകയായിരുന്നു. ഇരുതല സർപ്പവും അദ്ഭുത സിദ്ധിയുള്ള നാണയങ്ങളും തന്റെ പക്കലുണ്ടെന്ന് ഇയാൾ ഇടപാടുകാരെ വിശ്വസിപ്പിച്ചു. സ്വകാര്യ കമ്പനിയിലെ കാവൽക്കാരനായി ജോലി ചെയ്തിരുന്ന ശിവ വസ്തുക്കച്ചവടത്തിൽ നഷ്ടം വന്നപ്പോഴാണ് പുതിയ തട്ടിപ്പിനിറങ്ങിയത്.
എന്നാല്‍ ഓക്ടോബറില്‍ ഏളൂരിലെ കെ നാഗരാജ(49) എന്നായാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരയ്ക്ക് പിന്നിലെ രഹസ്യങ്ങള്‍ പുറത്തുവന്നത്. സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനായിരുന്നു നാഗരാജു. സ്വര്‍ണ്ണവും പണവും നിക്ഷേപിക്കാനായി ബാങ്കിലേക്ക് പോകുന്നതിനിടയിലായിരുന്നു നാഗരാജു ശിവയെ കാണാന്‍ അയാളുടെ സ്ഥലത്തേക്ക് പോയത്. ഐശ്വര്യം ഉണ്ടാകുമെന്ന് പറഞ്ഞ് അവിടെ വെച്ച് ശിവ നാഗരാജിന് ഒരു നാണയം നല്‍കി. രണ്ട് ലക്ഷം രൂപ നല്‍കിയായിരുന്നു ശിവ നാഗരാജിന് നാണയം കൈമാറിയത്. ഇതിന് പിന്നാലെ സയനൈഡ് കലര്‍ത്തിയ പ്രസാദവും ശിവ നാഗരാജുവിന് കൈമാറി. വീട്ടിലെത്തി പ്രസാദം കഴിച്ച ശിവ അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു. നാഗരാജിന്‍റെ മരണത്തില്‍ സംശയം തോന്നിയ കുടുംബം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി.
മരിച്ചവരുടെ ദേഹത്ത് മുറിവുകളോ മറ്റോ ഇല്ലാത്തതിനാൽ ബന്ധുക്കൾ സ്വാഭാവിക മരണമാണെന്നു കരുതിയത് നിഷ്ഠുര കൃത്യത്തിനു മറയായി. കൃഷ്ണ ജില്ലയിലെ തവിത്തയ്യയെ കൊലപ്പെടുത്തിയ ആദ്യ കേസിൽ 2018 മാർച്ചിൽ തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നതാണ്. എന്നാൽ വീട്ടുകാർ ഇതൊരു കൊലപാതകമാണെന്ന് അന്നു സംശയിച്ചില്ല. അതുമൂലം പ്രതി ജാമ്യത്തിറങ്ങി.