ചോരമരക്കുന്ന കൊലപാതകങ്ങൾ വിവരിച്ച് ജോളി !!അഞ്ചു കൊലകളുടെ രഹസ്യം വെളിപ്പെടുത്തി.ആൽഫൈന്റെ മരണത്തിൽ പങ്കില്ല.ജോ​ളി​ക്കെ​തി​രെ വീ​ണ്ടും കൊ​ല​ക്കു​റ്റം! സി​ലി​യു​ടെ മ​ര​ണ​ത്തി​ല്‍ കേ​സെ​ടു​ത്തു.

കോഴിക്കോട്:ചോര മറക്കുന്ന അഞ്ചു കൊലപാതങ്ങളുടെ തിരക്കഥ മുഖ്യപ്രതി ജോളി വെളിപ്പെടുത്തി . ആറ് മരണങ്ങളിൽ അഞ്ചെണ്ണത്തിന്റെ തിരക്കഥയാണ് വെളിപ്പെടുത്തിയത് . ഇന്നലെ പൊന്നാമറ്റത്ത് വീട്ടിലും ഭർത്താവായ ഷാജുവിന്റെ വീട്ടിലും നടത്തിയ തെളിവെടുപ്പുകൾക്കു ശേഷം അന്വേഷണസംഘത്തിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് അഞ്ചു പേരെ കൊലപ്പെടുത്തിയത് എങ്ങനെയെല്ലാമെന്ന് ജോളി അക്കമിട്ടു പറഞ്ഞത്. ഷാജുവിന്റെയും ആദ്യഭാര്യ സിലിയുടെയും മകൾ ആൽഫൈൻ മരിച്ചതിന്റെ ഉത്തരവാദിത്വം ജോളി നിഷേധിച്ചു.ജോളി, മറ്റു പ്രതികളായ മാത്യു, പ്രജികുമാർ എന്നിവരെ ഇന്ന് പൊന്നമറ്റം വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പ് രണ്ടര മണിക്കൂറിലധികം നീണ്ടു. തെളിവെടുപ്പിന് എത്തിച്ച പ്രതികളെ കൂവിവിളിച്ചാണ് ജനക്കൂട്ടം എതിരേറ്റത്. പൊന്നാമറ്റം വിടിന്റെ കിടപ്പുമുറിയിൽ നിന്നും വീട്ടു പരിസരത്തു നിന്നും രണ്ട് കീടനാശിനി കുപ്പികൾ അന്വേഷണസംഘം കണ്ടെടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയയ്‌ക്കും. ഉച്ചകഴിഞ്ഞ് ഷാജുവിന്റെ വീട്ടിലും, താൻ ജോലി ചെയ്തിരുന്നതായി ജോളി പ്രചരിപ്പിച്ച എൻ.ഐ.ടി കാമ്പസിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പു നടത്തി.

അഞ്ചു കൊലകൾ നെത്തിയതെങ്ങിനെ ?

ഇര 1: അന്നമ്മ തോമസ്പൊന്നാമറ്റത്ത് റോയി തോമസിന്റെ അമ്മമരണം: 2002 ആഗസ്റ്റ് 22കൊല നടത്തിയത്: ആട്ടിൻസൂപ്പിൽ കീടനാശി കലർത്തി നൽകിഇര 2:: ടോം തോമസ്റോയി തോമസിന്റെ അച്ഛൻമരണം: 2008 ആഗസ്റ്റ് 26കൊല നടത്തിയത്: വൈറ്റമിൻ ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ച് നൽകിഇര 3: റോയ് തോമസ്ജോളിയുടെ ആദ്യ ഭർത്താവ്മരണം: 2011 സെപ്തംബർ 30കൊല നടത്തിയത്: മദ്യത്തിൽ സയനൈഡ് ചേർത്തു നൽകി.ഇര 4: മാത്യു മഞ്ചാടിഅന്നമ്മയുടെ സഹോദരൻമരണം: 2014 ഫെബ്രുവരി 24കൊല നടത്തിയത്: മദ്യത്തിൽ വിഷം ചേർത്ത് നൽകി.ഇര 5: ആൽഫൈൻ ഷാജുഷാജുവിന് ആദ്യഭാര്യ സിലിയിലെ മകൾമരണം: 2014 മേയ് 03കൊല നടത്തിയത്: മരണത്തിൽ പങ്കില്ലെന്ന് ജോളിഇര 6: സിലി ഷാജുഷാജുവിന്റെ ആദ്യഭാര്യമരണം: 2016 ജനുവരി 11കൊല നടത്തിയത്: വൈറ്റമിൻ ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ചു നൽകി .

അതേസമയം കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന​ത്തെ മ​ര​ണ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സി​ന്‍റെ അ​നു​ജ​ന്‍ സ​ക്ക​റി​യ​യു​ടെ മ​ക​ന്‍ ഷാ​ജു സ​ക്ക​റി​യ​യു​ടെ ഭാ​ര്യ സി​ലി സെ​ബാ​സ്റ്റ്യ​ന്‍ (42)യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ് ഇ​ന്നു രാ​വി​ലെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത്.

302 -ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി​യാ​ണ് ജോ​ളി​യെ പ്ര​തി​ചേ​ര്‍​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്ന് താ​മ​ര​ശേ​രി പോ​ലീ​സ് അ​റി​യി​ച്ചു. എ​ഫ്‌​ഐ​ആ​റി​ല്‍ സി​ലി​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വും, ജോ​ളി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വു​മാ​യ ഷാ​ജു​വി​ന്‍റെ പേ​രും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

താ​മ​ര​ശേ​രി ദേ​ശീ​യ​പാ​ത​യോ​ര​ത്തെ അ​ല​ക്‌​സ് കോ​ര​യു​ടെ ദ​ന്താ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ സി​ലി​യ്ക്ക് പാ​നീ​യ​ത്തി​ല്‍ ജോ​ളി സ​യ​നൈ​ഡ് ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി കെ.​പി.​അ​ബ്ദു​ള്‍ റ​സാ​ഖി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ താ​മ​ര​ശേ​രി ഇ​ൻ​സ്പെ​ക്ട​ർ ടി.​എ അ​ഗ​സ്റ്റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ കേ​സാ​ണി​ത്. റോ​യ് തോ​മ​സി​ന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ജോ​ളി​യേ​യും കൂ​ട്ടാ​ളി​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റു​ള്ള നാ​ല് കൊ​ല​പാ​ത​ക​കേ​സു​ക​ളും പ്ര​ത്യേ​കം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷി​ക്കാ​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്ന് 35 അം​ഗ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 2016 ജ​നു​വ​രി 11 നാ​ണ് സി​ലി മ​രി​ച്ച​ത്. ദ​ന്താ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് സി​ലി കു​ഴ​ഞ്ഞു വീ​ഴു​ന്ന​ത്. ഷാ​ജു​വും ജോ​ളി​യും സി​ലി​യും ഒ​രു ബ​ന്ധു​വി​ന്റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് ദ​ന്താ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ജോ​ളി​യും ഇ​വ​ര്‍​ക്കൊ​പ്പം പോ​യി.

ചി​കി​ത്സ​യ്ക്കാ​യി ഷാ​ജു ഉ​ള്ളി​ലേ​ക്ക് ക​യ​റി​യ​പ്പോ​ഴാ​ണ് വ​രാ​ന്ത​യി​ലി​രി​ക്കു​ക​യാ​യി​രു​ന്ന സി​ലി ജോ​ളി​യു​ടെ മ​ടി​യി​ലേ​ക്ക് കു​ഴ​ഞ്ഞു വീ​ണ​ത്. മ​രി​ക്കു​ന്ന​തി​ന് മു​മ്പ് സി​ലി​യ്ക്ക് ജോ​ളി വെ​ള്ളം ന​ല്‍​കി​യി​രു​ന്നു. ഈ ​വെ​ള്ള​ത്തി​ല്‍ സ​യ​നൈ​ഡ് ക​ല​ര്‍​ത്തി​യി​രു​ന്ന​താ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ ക​ണ്ടെ​ത്ത​ൽ

Top