രാമകൃഷ്ണന്റെ ദുരുഹ മരണവുമായി ബന്ധപ്പെട്ട് ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ചോദ്യം ചെയ്തു; ആദ്യം ഉരുണ്ടു കളിച്ചു, ജോളിയുടെ ഫോട്ടോ കാണിച്ചതോടെ പ​രു​ങ്ങ​ലി​ലാ​യി.

കോ​ഴി​ക്കോ​ട്: കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയുടെ പങ്ക് അഞ്ചുകൊലപാതകങ്ങളിൽ ഉണ്ട് എന്ന് മൊഴിവന്നുകഴിഞ്ഞു .രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ മൂന്നു തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ജോളി മൊഴി നല്‍കി. ഒരു തവണ ഇതിന് ഷാജു സഹായിച്ചു. മൂന്നു വധശ്രമങ്ങളെ കുറിച്ചും ഷാജുവിന് അറിവുണ്ടായിരുന്നു. ഒരു തവണ മരുന്നില്‍ സയനൈഡ് കലര്‍ത്താന്‍ ശ്രമിച്ചത് ഷാജുവാണ്. രണ്ടു തവണ കൊലപാതക ശ്രമം പരാജയപ്പെട്ടുവെന്നും ജോളി പറയുന്നു.

അതേസമയം ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ന്‍റെ ദു​രു​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​ക്ക​ടു​ത്ത ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ സു​ലേ​ഖ​യേ​യും ഭ​ർ​ത്താ​വി​നെ​യും ഡി​സ്ട്രി​ക്ട് ക്രൈം ​റെ​ക്കോ​ർ​ഡ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്തു.

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സി​ലെ പ്ര​തി ജോ​ളി​ക്ക് സു​ലേ​ഖ​യു​ടെ ബ്യൂ​ട്ടി പാ​ർ​ല​റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡി​സി​ആ​ർ​ബി അ​സി. ക​മ്മീ​ഷ​ണ​ർ ടി.​പി. ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൊ​ഴി എ​ടു​ത്ത​ത്.തു​ട​ക്ക​ത്തി​ൽ കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കാ​തെ ഉ​രു​ണ്ടു ക​ളി​ച്ച സു​ലേ​ഖ ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ളി​യു​ടെ ഫോ​ട്ടോ കാ​ണി​ച്ച​തോ​ടെ പ​രു​ങ്ങ​ലി​ലാ​യി. ഇ​ത് എ​ൻ​ഐ​ടി പ്ര​ഫ​സ​ർ അ​ല്ലേ എ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ മ​റു​പ​ടി. നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ഇ​വ​രി​ൽ നി​ന്നും ല​ഭി​ച്ച​താ​യി അ​റി​യു​ന്നു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം മാ​ത്ര​മാ​ണ് ന​ട​ന്ന​തെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​വ​രെ വീ​ണ്ടും വി​ളി​ച്ചു വ​രു​ത്തു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ജോ​ളി​യെ അ​റി​യി​ല്ലെ​ന്നും ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ ഒ​രി​ക്ക​ൽ പോ​ലും വ​ന്നി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു സു​ലേ​ഖ ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്.

വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ൽ ജോ​ളി യു​ടെ ഫോ​ട്ടോ നി​ര​ന്ത​രം വ​ന്നി​ട്ടും ആ​ദ്യം അ​റി​യി​ല്ലെ​ന്നു പ​റ​ഞ്ഞ​തി​ൽ പോ​ലീ​സി​ന് സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. രാ​മ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ രോ​ഹി​ത് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സു​ലേ​ഖ​യേ​യും ഭ​ർ​ത്താ​വി​നെ​യും വി​ളി​ച്ചു​വ​രു​ത്തി​യ​ത്. റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​കാ​ര​നാ​യ രാ​മ​കൃ​ഷ​ണ​ൻ കൂ​ട​ത്താ​യി ദു​രു​ഹ മ​ര​ണ​ത്തി​ന് സ​മാ​ന​മാ​യി വാ​യി​ൽ​നി​ന്ന് നു​ര​യും പ​ത​യും വ​ന്ന് കു​ഴ​ഞ്ഞു​വീ​ണാ​ണ് മ​രി​ച്ച​ത്.മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ന​ട​ത്തി​യ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടി​ൽ ല​ഭി​ച്ച 55 ല​ക്ഷം രൂ​പ കാ​ണാ​താ​യ​തി​നു പി​ന്നി​ൽ സു​ലേ​ഖ​ക്കും ഭ​ർ​ത്താ​വി​നും അ​റി​വു​ണ്ടെ​ന്നും ജോ​ളി ഇ​വ​രു​ടെ ഉ​റ്റ സു​ഹൃ​ത്താ​ണെ​ന്നു​മാ​ണ്‌ രോ​ഹി​തി​ന്‍റെ ആ​രോ​പ​ണം.

Top