കൊച്ചി: ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ എം.പിക്കെതിരെ നടപടിക്ക് അനുമതി. കെ. സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലാണ് അനുമതി നൽകിയത്. ഹൈക്കോടതി അഭിഭാഷകനായ ജനാർദ ഷേണായിയുടെ ഹർജിയിലാണ് അനുമതി ഉത്തരവ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി വിധി മ്ലേച്ഛം എന്നായിരുന്നു സുധാകരന്റെ പരാമർശം. വിധി പ്രസ്താവം നടത്തിയ ജഡ്ജിയുടെ മനോനില തകരാറിലാണെന്നും സുധാകരൻ വിമർശിച്ചിരുന്നു.
2018 ലാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബ് കൊല്ലപ്പെടുന്നത്. 2019 ആഗസ്റ്റ് മാസത്തില്‍ ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ഇതിനെതിരായി കണ്ണൂരിലെ ഒരു പൊതുയോഗത്തില്‍ വെച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം.
സുധാകരന്റെ പരാമര്‍ശങ്ങള്‍ അധിക്ഷേപകരമാണെന്നും കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി സുധാകരനെതിരെ തുടർ നടപടി സ്വീകരിക്കാൻ അനുമതി തേടി അഡ്വ.ജനാർദ്ദന ഷേണായിയാണ് എജിയെ സമീപിച്ചത്.