കൊച്ചി:ലാവ്‌ലിന്‍ കേസ് വീണ്ടും പൊതുസമൂഹത്തിന് മുന്‍പില്‍ ചര്‍ച്ചയാക്കന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം.പിണറായി വിജയനെ വെറുതെ വിട്ട നടപടി ശരിയല്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കി.അഡ്വക്കേറ്റ് ജനര്‍ല്‍ ടി ആസഫലിയാണ് ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി റിവിഷന്‍ ഹര്‍ജി നല്‍കിയത്.പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ്‌കോടതി വിധി തെറ്റാണെന്നാണ് സര്‍ക്കാര്‍ വാദം.ഇനി ലാവ്‌ലിന്‍ കേസില്‍ പുതിയ ഹര്‍ജിക്കൊന്നും സാധുതയില്ലെന്ന നിയമ സെക്രട്ടറിയുടെ നിയമോപദേശം മറികടന്നാണ് സര്‍ക്കാരിന്റെ നടപടി.കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ലെന്നിരിക്കെ ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം ആക്ഷേപം.പിണറായിക്കെതിരായി വിചാരണ പോലും വേണ്ടെന്ന് പറഞ്ഞാണ് കോടതി മുന്‍പ് കേസ് തള്ളിയത്.പുതിയ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വാദം നിലനില്‍ക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.അതേസമയം ലാവ്‌ലിന്‍ എല്ലാ തിരഞ്ഞെടുപ്പ് സമയത്തേയും കോണ്‍ഗ്രസ്സിന്റെ തുറുപ്പ് ചീട്ടാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഇപ്പോഴത്തേത് രാഷ്ട്രീയ പ്രേരിതനീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ നടപടി ശരിയല്ല, തെളിവുകള്‍ പലതും കീഴ്കോടതി പരിഗണിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസിഫലിയാണ് ഹരജി നല്‍കിയത്.മുന്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായിയെ വെറുതെ വിട്ടതിനെതിരെ 2014ല്‍ സി.ബി.ഐയും ക്രൈം നന്ദകുമാറും ഇടതുസംഘടനാ മുന്‍ നേതാവും മുന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറുമായ കെ.ആര്‍. ഉണ്ണിത്താനും ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാരും കക്ഷി ചേര്‍ന്നിട്ടുണ്ട്. ഈ അപ്പീല്‍ വേഗത്തില്‍ പരിഗണിക്കണമെന്നാണ് ഉപഹരജിയിലൂടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനുമായി കരാറില്‍ ഏര്‍പ്പെട്ടതു വഴി സര്‍ക്കാര്‍ ഖജനാവിന് 86.25 കോടിയുടെ നഷ്‌ടം വരുത്തിയെന്നാണ് സി.ബി.ഐ കേസ്. ഇടപാടില്‍ മുന്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കാളിയാണെന്നായിരുന്നു ആരോപണം.
എന്നാല്‍, ഈ ഗൂഢാലോചന തെളിയിക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഏഴാം പ്രതിയായ പിണറായി അടക്കം ഏഴു പ്രതികളെ 2013 നവംബറില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കി. ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പിണറായിയെ കൂടാതെ മുന്‍ ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ്, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍മാരായ പി.എ. സിദ്ധാര്‍ഥ മേനോന്‍, ആര്‍. ശിവദാസന്‍, ബോര്‍ഡ് മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്‌തൂരിരംഗ അയ്യര്‍, ചീഫ് അക്കൗണ്ട്‌സ് ഓഫിസറായിരുന്ന കെ.ജി. രാജശേഖരന്‍ നായര്‍ എന്നിവരെയും കുറ്റവിമുക്തരാക്കിയിരുന്നു. തെളിവുകളുടെയോ രേഖകളുടെയോ പിന്‍ബലമില്ലാതെയാണ് കേസില്‍ തന്നെ പ്രതിയാക്കിയതെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് പിണറായിയുടെ വാദം.