അമിത്ഷായുടെ തന്ത്രം ഫലിച്ചില്ല… തകര്‍ത്തത് പാളയത്തില്‍ നിന്നുള്ള ആ ഒറ്റ വോട്ട്.ഉരുക്കുമനുഷ്യനായി അഹമ്മദ് പട്ടേൽ

ന്യുഡൽഹി :അമിത്ഷായുടെ തന്ത്രം തകർക്കപ്പെട്ടു !…രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾ നിലനിന്ന തെരഞ്ഞെടുപ്പിൽ, ബിജെപിക്കു വോട്ട് ചെയ്തശേഷം അമിത് ഷായെ ബാലറ്റ് പേപ്പർ കാണിച്ച രണ്ടു വിമത കോൺഗ്രസ് അംഗങ്ങളുടെ വോട്ട് റദ്ദാക്കണമെന്ന കോൺഗ്രസിന്‍റെ ആവ ശ്യം തെരഞ്ഞെടുപ്പു കമ്മീ ഷൻ അനുവദിച്ചു. രാഷ്‌ട്രീയ അനിശ്ചിതത്വങ്ങ ൾക്കു വിരാമമിട്ട് 44 എംഎൽഎ മാരുടെ പിന്തുണയോടെ അഹ മ്മദ് പട്ടേൽ രാജ്യസഭയിലേക്ക്. കോൺഗ്രസ്, ബിജെപി പാർട്ടികളുടെ നാടകീയ നീക്കങ്ങൾക്കൊടുവിൽ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നീണ്ടെങ്കിലും പുലർച്ചെയോടെ ഫലം പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ വഗേലയുടെ ഒപ്പമുള്ള കോണ്‍്ഗ്രസ് എംഎല്‍എമാരെയും എന്‍സിപി, ജെഡിയു എംഎല്‍എമാരെയും കൂട്ടി സ്വാഭാവികമായി കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റ് കൂടി നേടിയെടുക്കാനായിരുന്നു ശ്രമിച്ചത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ ഘടകക്ഷിയായി എത്താറുള്ള എന്‍സിപിയുടെ എംഎല്‍എമാരെ മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലിനെ ഉപയോഗപ്പെടുത്തി ബിജെപിക്ക് അനുകൂലമാക്കാന്‍ നോക്കിയപ്പോള്‍ ജെഡിയു എംഎല്‍എയെ പിടിക്കാന്‍ ഇറക്കിയത് സാക്ഷാല്‍ നിതീഷ് കുമാറിനെയും. എന്നാല്‍ എന്‍സിപി എംഎല്‍എമാര്‍ ഒരു വോട്ട് കോണ്‍്ഗ്രസിനും ഒരു വോട്ട് ബിജെപിക്കും നല്‍കി. എന്നാല്‍ ജെഡിയു എംഎല്‍എയെ സ്വാധീനിക്കാന്‍ ബിജെപിക്കോ, നിതീഷ് കുമാറിനോ സാധിച്ചില്ല.

ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ചു നിന്ന ബിജെപി എംഎല്‍എയാണ് നളിന്‍ കൊട്ടാഡിയ. അമിത്ഷാ തന്നെ നേരിട്ടു വിളിച്ചിട്ടും തന്റെ വോട്ട് കോണ്‍ഗ്രസിന് തന്നെ എന്ന നിലപാടില്‍ നിന്ന് നളിന്‍ പിറകിലോട്ട് പോയില്ല. പട്ടേല്‍ സമുദായത്തെ ബിജെപി വഞ്ചിച്ചു എന്നാണ് നളിന്റെ ആരോപണം. താൻ കോൺഗ്രസിന് വോട്ടു ചെയ്ത തായി ബിജെപി എംഎൽഎ നളിൻ കൊടാഡിയ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ബിജെപി പട്ടേൽ സമുദായത്തെ വഞ്ചിച്ച തായി അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഛോട്ടു വാസവ എന്ന ജെഡിയുവിന്റെ ആദിവാസി എംഎല്‍എ ചോദിച്ചത് കഴിഞ്ഞ 20 വര്‍ഷമായി ബിജെപി ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളതെന്നാണ്. അത് കൊണ്ട് തന്നെ തന്റെ വോട്ട് കോണ്‍ഗ്രസിനാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ 45 മിനിറ്റോളം താമസിച്ചാണ് തുടങ്ങിയത്. രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഇരുവരും ബാലറ്റ് പേപ്പര്‍ അമിത് ഷായെ ഉയര്‍ത്തി കാണിച്ചെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി ആദ്യം തളളി. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും ചെയ്തു. ഇതോടെ ഒരു സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ വേണ്ട കുറഞ്ഞ വോട്ട് 44 ആയി. നേരത്തെ 45 ആയിരുന്നു. 43 കോണ്‍ഗ്രസ് എംഎല്‍എമാരുടെയും എന്‍സിപി, ജെഡിയു, ബിജെപി വിമതന്‍ എന്നിവരുടെ അടക്കം 46 വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ച അഹമ്മദ് പട്ടേലിന് 44 വോട്ട് മാത്രമാണ് കിട്ടിയത്. പട്ടേലിന് വോട്ടുചെയ്ത ജെഡിയു എംഎല്‍എയെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. ബിജെപി വിമത എംഎല്‍എ നളിന്‍ഭായ് കൊതാഡിയ അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തതായി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. 182 അംഗ നിയമസഭയില്‍ 176 എംഎല്‍എമാരും വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Top