തമിഴാനാട് പിടിക്കാൻ പുതിയ നീക്കം: പനീര്‍ശെല്‍വത്തിന്റെ മകന്‍ കേന്ദ്രമന്ത്രിയാകും

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ്ണ തോല്‍വിയാണ് ബിജെപി ഇത്തവണ ഏറ്റുവാങ്ങിയത്. എന്നാല്‍ അതിനെ മറികടക്കാന്‍ മന്ത്രിസഭയിലേയ്ക്ക് ജയലളിത പക്ഷത്തുനിന്നും പ്രതിനിധിയെ എടുക്കാനാണ് മോദിയുടെ തീരുമാനം. ഇതിനായി ഒ.പി രവീന്ദ്രനാഥ് കുമാറിനെ തെരഞ്ഞെടുത്തതായാണ് വിവരം. 20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് എന്‍ഡിഎ മന്ത്രിസഭയില്‍ .ഐ.എ.ഡി.എം.കെ പ്രതിനിധിയാകുന്നത്.

എ.ബി വാജ്പേയ് മന്ത്രിസഭയുമായി എ.ഐ.എ.ഡി.എം.കെ മുന്‍ അധ്യക്ഷ ജെ.ജയലളിത അവസാനിപ്പിച്ച ബന്ധമാണ് വീണ്ടും പുതുക്കുന്നത്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ മകനാണ് ഒ.പി രവീന്ദ്രനാഥ്. പുതിയ കൂട്ടുകെട്ടിലൂടെ എ.ഐ.എ.ഡി.എം.കെ വീണ്ടും ബി.ജെ.പി മന്ത്രിസഭയില്‍ അംഗമാകുകയാണ്. 1998ലാണ് വാജ്പേയ് സര്‍ക്കാരില്‍ നിന്നും എഐഎഡിഎംകെ രാജിവച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നു രാവിലെ രണ്ടാം മോഡി മന്ത്രിസഭയില്‍ അംഗമാകാന്‍ രവീന്ദ്രനാഥ കുമാറിന് നരേന്ദ്ര മോഡിയുടെ ക്ഷണമെത്തിയത്. ഇത് അമ്മ (ജയലളിത)യുടെ അനുഗ്രഹമാണെന്നും അതുമാത്രമാണ് ഇപ്പോള്‍ പറയാന്‍ കഴിയുന്നതെന്നും രവീന്ദ്രനാഥ കുമാര്‍ പറഞ്ഞു.

തേനി മണ്ഡലത്തില്‍ നിന്നും 53,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രവീന്ദ്രനാഥ വിജയിച്ചത്. കേന്ദ്രമന്ത്രി പദത്തിനായി എഐഎഡിഎംകെ രാജ്യസഭാംഗം ആര്‍.വൈത്തിലിംഗത്തിനായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി ചരടുവലി നടത്തിയെങ്കിലും മകനുവേണ്ടി ഒപിഎസ് ക്യാംപ് മന്ത്രിപദം സ്വന്തമാക്കി.

Top