ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വിജയം ഒറപ്പാണെന്ന സൂചന നൽകി ശശി തരൂർ കോൺഗ്രസ് പാർട്ടിയിൽനിന്ന് പിന്തുണ ഏറിയെന്ന് പരോക്ഷമായി സൂചിപ്പിച്ച് കോൺഗ്രസ് ശശി തരൂർ. പിന്തുണ ഏറിയെന്ന അർഥം വരുന്ന ഉർദു കവിത ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
ഞാൻ ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങി, ആളുകൾ അതിനൊപ്പം ചേർന്നു, ഒരാൾക്കൂട്ടമായി മാറി’ എന്നാണ് കവിത. ഉറുദു കവി മജ്റൂഹ് സുൽത്താൻപുരിയുടേതാണ് കവിത.നിവവിൽ ശശി തരൂർ മാത്രമാണ് തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാൻ തയാറായിരിക്കുന്നത്.
മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും പത്രിക സമർപ്പിച്ചേക്കുമെന്നാണ് വിവരം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തയാറായെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ വിസമ്മതിച്ചത് കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ദിഗ്‌വിജയ് സിങിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശശി തരൂര്‍. ദിഗ്‌വിജയ് സിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. എതിരാളികള്‍ തമ്മിലുള്ള പോരാട്ടമല്ലെന്നും സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദ മത്സരമാണെന്നും തരൂര്‍ ട്വീറ്റില്‍ പറയുന്നു. ശശി തരൂരും ദിഗ്‌വിജയ് സിങും നാളെ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയായിരുന്നു കൂടിക്കാഴ്ച.
ഇന്ന് ഉച്ചയ്ക്ക് ശേഷം ദിഗ്‌വിജയ് സിങ് കാണാനെത്തിയിരുന്നു. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങളുടേത് എതിരാളികള്‍ തമ്മിലുള്ള പോരാട്ടമല്ലെന്നും സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദമത്സരമാണെന്നും ഞങ്ങള്‍ രണ്ടുപേരും സമ്മതിച്ചു. ആര് ജയിച്ചാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിജയിക്കണമെന്നാണ് ഞങ്ങള്‍ രണ്ടുപേരും ആഗ്രഹിക്കുന്നത്’, തരൂര്‍ ട്വീറ്റില്‍ പറയുന്നു.
വരാന്‍ പോകുന്നത് സൗഹൃദ മത്സരമാണെന്ന് ദിഗ് വിജയ് സിങ് പറഞ്ഞു. മത്സരിക്കാന്‍ വേണ്ടിയാണ് നാമനിര്‍ദേശ പത്രിക വാങ്ങുന്നത്. ഹൈക്കമാന്‍ഡ് പ്രതിനിധിയാണോ എന്ന ചോദ്യത്തിന് സ്വയം പ്രതിനിധീകരിക്കുന്നുവെന്നും ദിഗ് വിജയ് സിങ് മറുപടി നല്‍കി. ആരൊക്കെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നറിയാന്‍ നാളെ വരെ കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കിയിട്ടുണ്ട്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയയോട് മാപ്പ് ചോദിച്ചുവെന്നും നെഹ്‌റു കുടുംബവുമായുള്ളത് 50 വര്‍ഷത്തെ ബന്ധമാണെന്നും ഗെലോട്ട് പറഞ്ഞു.