കബാലി കണ്ട് കൊണ്ട് എയര്‍ ഏഷ്യയില്‍ യാത്ര ചെയ്യാം

air-asia

കബാലി തിയറ്ററില്‍ മാത്രമല്ല, വിമാനത്തിലിരുന്നും കാണാം. വിമാനയാത്രക്കാര്‍ക്ക് മുന്നിലും രജനികാന്തിന്റെ കബാലി റിലീസ് ചെയ്യും. കബാലിയുടെ എയര്‍ലൈന്‍ പാര്‍ട്ണര്‍ ആയി എയര്‍ ഏഷ്യ കരാര്‍ ഒപ്പിട്ടു. കബാലി കണ്ട് കൊണ്ട് എയര്‍ ഏഷ്യയില്‍ യാത്ര ചെയ്യാം.

ചിത്രത്തിലെ ഏതാനും സീനുകള്‍ എയര്‍ ഏഷ്യയുടെ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും എയര്‍ ഏഷ്യ ഇന്ത്യ വക്താവ് അറിയിച്ചു. ചിത്രത്തിന്റെ പ്രമോഷനായി പ്രത്യേക പാക്കേജ് തന്നെയാണ് എയര്‍ ഏഷ്യ യാത്രക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കബാലിയുടെ റിലീസ് ദിനത്തില്‍ ബംഗലൂരുവില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ചിത്രം കാണാനുള്ള സൗകര്യം ഒരുക്കുകയാണ് എയര്‍ ഏഷ്യയുടെ ഓഫര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

7860 രൂപയാണ് ഈ സ്പെഷല്‍ പാക്കേജിന്റെ തുക. ഇതില്‍ കബാലിയുടെ സിനിമാ ടിക്കറ്റ്, ഭക്ഷണം, തിരിച്ചുവരാനുള്ള ടിക്കറ്റ്, ഓഡിയോ സിഡി എന്നിവയും ഉള്‍പ്പെടും. രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന ഫ്ളൈറ്റ് ഏഴ് മണിക്ക് ചെന്നൈയില്‍ എത്തി യാത്രക്കാരെ പിന്നീട് തീയറ്ററില്‍ എത്തിക്കും. ഷോ കഴിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈയില്‍ നിന്ന് തിരിച്ച് ബംഗലൂരുവിലേക്ക്. കബാലി സിനിമയുടെ ആദ്യ ദിനം മാത്രമായിരിക്കും ഈ സ്പെഷല്‍ ഫ്ളൈറ്റ്. ജൂലൈ 15നാണ് കബാലി റിലീസ് ചെയ്യുന്നത്.

Top