കര്‍ണാടകയ്ക്ക് പിന്നാലെ രജനികാന്തിന് വീണ്ടും കുരുക്ക് : 101 കോടിയുടെ മാനനഷ്ട കേസ്

വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ് രജനീകാന്ത് ചിത്രം കാലയെ. അധോലോക നേതാവ് ഹാജി മസ്താന്റെ ജീവിതത്തില്‍ നിന്നും പ്രചോദം ഉള്‍ക്കൊണ്ടാണ് ചിത്രം തയ്യാറാക്കിയതെന്ന് സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ചൊല്ലിയുളള ഹര്‍ജി എന്നാല്‍ മദ്രാസ് ഹൈക്കോടതി തളളിക്കളയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കാവേരി വിഷയത്തെ ചൊല്ലിയായിരുന്നു രജനിക്കെതിരെ കര്‍ണാടക രംഗത്തെത്തിയതും. എന്നാല്‍ ഇവിടം കൊണ്ടൊന്നും വിവാദം തീരില്ലെന്നാണ് പുതിയ ഹര്‍ജിയും തെളിയിക്കുന്നത്. ‘ധാരാവിയുടെ ഗോഡ്ഫാദര്‍’ എന്നറിയപ്പെടുന്ന തിരവിയം നാടാര്‍ എന്നയാളുടെ മകനായ ജവഹര്‍ നാടാറാണ് രജനിക്കെതിരെ 101 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരവിയം നാടാറാണ് ധാരാവിയിലെ തമിഴര്‍ക്കായി ശബ്ദം ഉയര്‍ത്തിയത്. ഇദ്ദേഹം കാലാ സേത്ത് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തന്റെ പിതാവിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് ജവഹര്‍ ആരോപിച്ചു. തന്റെ പിതാവിന്റേയും നാടാര്‍ സമുദായത്തിന്റേയും പ്രതിച്ഛായ തകര്‍ക്കാനാണ് ചിത്രം തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

101 കോടി രൂപയാണ് മാനനഷ്ടമായി അദ്ദേഹം ആവശ്യപ്പെട്ടത്. ‘പണത്തിന് വേണ്ടിയല്ല കേസ് കൊടുത്തത്. പിതാവിനെ നല്ല രീതിയിലാണ് അവതരിപ്പിക്കുന്നതെങ്കില്‍ അത് ഞങ്ങള്‍ക്ക് സന്തോഷമെ ഉള്ളു. ഇതേസമയം മോശമായ രീതിയിലാണെങ്കില്‍ ഇവര്‍ മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കണം’ ജവഹര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top