നെടുമ്പാശേരിയില്‍ വിമാനം നിയന്ത്രണം വിട്ട് ഓടയിലേക്ക് തെന്നിമാറി

നെടുമ്പാശേരിയില്‍ വിമാനം നിയന്ത്രണം വിട്ട് ഓടയിലേക്ക് തെന്നിമാറി. വന്‍ ദുരന്തമാണ് ഒഴിവായത്. അപകട സമയത്ത് 102 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡിങിനു ശേഷം പാര്‍ക്കിങിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പുലര്‍ച്ച അഞ്ചരയോടെയാണ് സംഭവം. അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ അബുദാബി കൊച്ചി എയര്‍ഇന്ത്യ എക്‌സ്പ്രസ് 452 വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷതരാണ്. ലാന്‍ഡിങിനു ശേഷം പാര്‍ക്കിങിലേക്ക് പോകുന്നതിനിടെ വിമാനം ഓടയിലേക്ക് തെന്നിമാറുകയായിരുന്നു. ലാന്‍ഡിങ് സമയത്ത് ചാറ്റല്‍മഴ ഉണ്ടായിരുന്നു. മഴ കാരണം പൈലറ്റിന് കാഴ്ച മറഞ്ഞതാണ് അപകടത്തിനു കാരണമെന്നാണ് വിവരം. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണം ആരംഭിച്ചു. സുരക്ഷിതമായിട്ടായിരുന്നു വിമാനം ലാന്‍ഡ് ചെയ്തതെന്നും അതിനു പിന്നാലെ വിമാനം കുത്തനെ പതിക്കുന്നത് പോലെ അനുഭവപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു. നിയന്ത്രണം വിട്ടാണ് വിമാനം ഓടയിലേക്ക് പതിച്ചത്. ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം നടത്തി യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു. അതേസമയം ചില യാത്രക്കാരുടെ ലാഗേജുകള്‍ മാത്രമാണ് ലഭിച്ചത്. വിഗദ്ധര്‍ എത്തിയാല്‍ മാത്രമേ ലഗേജുകള്‍ പുറത്തെത്തിക്കാനാവൂ എന്നാണ് വിമാന അധികൃതര്‍ പറയുന്നത്. അതിനു ശേഷം വിമാനം യാത്രക്കാര്‍ക്ക് എത്തിച്ചു കൊടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പൈലറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും.

Top