‍ഡൽഹിയിലെ വായുമലിനീകരണം: ‘സമയം പാഴാക്കുകയാണ്, 24 മണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഇടപെടും’-സുപ്രീം കോടതി

ന്യൂഡൽഹി: തലസ്ഥാനത്തെ വായുമലിനീകരണ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ശക്തമായ വിമർശനവുമായി സുപ്രീം കോടതി. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മലിനീകരണം പരിഹരിക്കാനുള്ള നിർദേശവുമായി എത്തിയില്ലെങ്കിൽ വിഷയത്തിൽ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

“മലിനീകരണത്തിന്റെ തോത് ഉയരുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. നമ്മൾ സമയം പാഴാക്കുകയാണ്. 24 മണിക്കൂർ സമയം തരുന്നു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പരിഹാരം കണ്ടെത്താൻ സർക്കാരുകൾ തയ്യാറാവണം”- സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, മമമലിനീകരണം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ ഡൽഹി സർക്കാർ സ്വീകരിച്ചു കഴിഞ്ഞുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വായു മലിനീകരണത്തിന്റെ തോത് ഉയർന്നതിനെ തുടർന്ന് ഡൽഹിയിൽ സ്‌കൂളുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്‌.

Top