ഐഷ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹ കേസ്; യുവമോർച്ച സംസ്ഥാന സെക്രട്ടറിയുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം : ഐഷ സുൽത്താനക്ക് എതിരായുള്ള കേസിൽ അന്വോഷണം പുരോഗമിക്കുകയാണ് .ഐസക്ക് എതിരായി ചുമത്തിയിട്ടുള്ള രാജ്യദ്രോഹ പരാമർശവുമായി ബന്ധപ്പെട്ട് കവരത്തി പോലീസ് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ബിജി വിഷ്ണുവിന്റെ മൊഴിയെടുക്കുന്നു. മീഡിയ വൺ ചാനൽ ചർച്ചയിൽ ഐഷയ്‌ക്കൊപ്പം പങ്കടുത്ത ബിജെപി പ്രതിനിധി കൂടിയായ ബിജി വിഷ്ണുവിന്റെ മൊഴിയാണ് കവരത്തി പോലീസ് രേഖപ്പെടുത്തുന്നത്. രാജ്യദ്രോഹ പരാമർശത്തിൽ ഐഷയ്‌ക്കെതിരെ വിഷ്ണു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് എത്തിയാണ് പോലീസ് വിഷ്ണുവിന്റെ മൊഴിയെടുക്കുന്നത്.


രാജ്യദ്രോഹ പരാമർശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഐഷയെ പോലീസ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെത്തിയാണ് കവരത്തി പോലീസ് ചോദ്യം ചെയ്യൽ നടത്തിയത്. ഫ്‌ലാറ്റിൽ റെയ്ഡ് നടത്തുകയുമുണ്ടായി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി ഐഷയുടെ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യും എന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മീഡിയാ വൺ ചാനൽ ചർച്ചയ്ക്കിടെയാണ് ഐഷ സുൽത്താന രാജ്യദ്രാഹ പരാമർശം നടത്തിയത്. ചർച്ചയിൽ പങ്കെടുത്ത ബിജെപി പ്രതിനിധിയായ വിഷ്ണു പരാമർശം പിൻവലിക്കാൻ നിർദ്ദേശിച്ചെങ്കിലും ഐഷ സുൽത്താനയോ ചാനലോ ഒരു തരത്തിലുള്ള വഴങ്ങിയില്ല. തുടർന്ന് വിഷ്ണു ഉൾപ്പെടെ നിരവധി ബിജെപി നേതാക്കളാണ് ഐഷയ്‌ക്കെതിരെ പരാതി നൽകിയത്.

Top