രാജ്യദ്രോഹക്കേസ്; ഐഷ സുല്‍ത്താനയുടെ ലാപ്‌ടോപ് പിടിച്ചെടുത്തു.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.

കൊച്ചി:ബയോവെപ്പൺ പരാമർശത്തിൽ സംവിധായികയും, ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുൽത്താനയുടെ പോലീസ് ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. ഐഷയുടെ ലാപ്‌ടോപ് കവരത്തി പൊലീസ് പിടിച്ചെടുത്തു. മുന്‍കൂട്ടി അറിയിക്കാതെ കാക്കനാട്ടെ ഫ്‌ലാറ്റിലെത്തിയായിരുന്നു ചോദ്യം ചെയ്തത്.ചാനല്‍ ചര്‍ച്ചയ്ക്കിടെ കേന്ദ്രസര്‍ക്കാരിനെതിരെ ബയോവെപ്പണ്‍ പദപ്രയോഗം നടത്തിയെന്ന കേസിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷാ സുല്‍ത്താനയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. അതേസമയം, അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നായിരുന്നു കേസ് പരിഗണിച്ച വേളയില്‍ കോടതി നിലപാട്. അന്വേഷണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാനും ദ്വീപ് ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.രണ്ടാം വട്ട ചോദ്യം ചെയ്യലിന് ശേഷം ഐഷയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതേ തുടർന്നാണ് ഐഷയെ ചോദ്യം ചെയ്തത് . കഴിഞ്ഞ രണ്ട് വട്ടവും ലക്ഷദ്വീപിലേക്ക് വിളിപ്പിച്ചായിരുന്നു ചോദ്യം ചെയ്യൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top