ആയിഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് ഭാരണകൂടം.ഇന്ന് വീണ്ടും പൊലീസിന് മുന്നിൽ

കൊച്ചി :രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടർന്ന്‌ പൊലീസിൽ ഹാജരാകാൻ ലക്ഷദ്വീപിലെത്തിയ സിനിമാ പ്രവർത്തക ആയിഷ സുൽത്താനയ്‌ക്ക്‌ ക്വാറന്റൈൻ ലംഘനത്തിന്‌ കലക്ടറുടെ നോട്ടീസ്‌.കൊച്ചി:ആയിഷ സുൽത്താനക്കെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ലക്ഷദ്വീപ് ഭരണകൂടം. ക്വാറന്റീൻ നിയമങ്ങൾ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു.

ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ ആയിഷ സുൽത്താന പാലിച്ചില്ല. കോടതി അനുവദിച്ച ഇളവുകൾ ദുരുപയോഗം ചെയ്‌തെന്നും’ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ വ്യക്തമാക്കി.അതേസമയം, രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താനയെ ഇന്ന് വീണ്ടും കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു. ഇത് മൂന്നാം ദിവസമാണ് രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താനയെ ചോദ്യം ചെയ്യുന്നത്.

 

Top