ആയിഷ സുല്‍ത്താന കൂടുതൽ കുടുക്കിലേക്ക് !. രാജ്യദ്രോഹ കേസില്‍ സ്‌റ്റേയില്ല; അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ഐഷ സുൽത്താന കൂടുതൽ കുടുക്കിലേക്ക് .ലക്ഷദ്വീപ് ഭരണകൂടത്തെ വിമര്‍ശിച്ച ആയിഷ സുല്‍ത്താനയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റത്തില്‍ അന്വേഷണം സ്‌റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിഷ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് പ്രാരംഭഘട്ടത്തിലാണെന്നും കോടതി നിരീക്ഷിച്ചു. കേസിൽ അന്വേഷണം പുരോഗമിച്ചതിന്​ ശേഷം മാത്രമേ റദ്ദാക്കുന്നത്​ സംബന്ധിച്ച്​ തീരുമാനമെടുക്കുവെന്നും കോടതി വ്യക്​തമാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ഇടപെടാല്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ പുരോഗതി രണ്ടാഴചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കി. നേരത്തെ ആയിഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യേണ്ടിവന്നാല്‍ ജാമ്യത്തില്‍ വിടണമെന്നും പോലീസിന് നിര്‍മദശം നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുപ്രകാരം പോലീസ് നോട്ടീസ് കൈപ്പറ്റിയ ആയിഷ ലക്ഷദ്വീപിലെത്തി ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മൂന്നു തവണ ചോദ്യം ചെയ്ത ശേഷം ആയിഷയെ പോലീസ് വിട്ടയക്കുകയായിരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ബയോവെപ്പണ്‍ എന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ വിശേഷിപ്പിച്ചതാണ് കേസിനാധാരം. ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്റ് സി.അബ്ദുള്‍ ഖാദര്‍ ഹാജിയാണ് ആയിഷയ്‌ക്കെതിരെ പരാതി നല്‍കിയത്.സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ലെന്നുമായിരുന്നു ഐഷ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം, അന്വേഷണത്തിന്‍റെ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ഐഷ സുൽത്താനയെ വിവിധ ദിവസങ്ങളിലായി ​പൊലീസ്​ മണിക്കൂറുകൾ ചോദ്യം ചെയ്​തിരുന്നു. ഈ ചോദ്യം ചെയ്യലിൽ നിന്ന്​ ലഭിച്ച വിവരങ്ങളാണ്​ കോടതിക്ക്​ കൈമാറേണ്ടത്.

Top