ലോകസുന്ദരി ഐശ്വര്യറായ്‌ക്കൊപ്പം 20 തടിമിടുക്കന്‍മാര്‍ !..

ഐശ്വര്യറായ്‌യുടെ ബോഡിഗാര്‍ഡ്‌സിന്റെ എണ്ണം കൂടുന്നു. പുതിയ സിനിമയുടെ പ്രചാരണത്തിനെത്തിയ മുന്‍ ലോക സുന്ദരി ഐശ്വര്യറായ്‌ 20 തടിമാടന്‍മാര്‍ വലയം തീര്‍ക്കുന്നു. ബോളിവുഡിന്റെ താരറാണി ഐശ്വര്യ റായ് ഈ കാണിക്കുന്നത് ഇത്തിരി കൂടിപ്പോയില്ലേയെന്നാണ് ആരാധകരുടെ സംശയം. ആരാധകര്‍ കൂടുന്നതോടൊപ്പം ഐശ്വര്യയുടെ ബോഡിഗാര്‍ഡ്‌സിന്റെ എണ്ണവും കൂടുന്നു എന്നതാണ് ഇപ്പോള്‍ ബോളിവുഡില്‍ എങ്ങും സംസാരവിഷയം.

ഐശ്വര്യ റായ് എന്തു ചെയ്താലും ആരാധകരുടെ മനസില്‍ ഒരു സ്ഥാനമാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. ജസ്ബ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കെത്തിയ ഐശ്വര്യയോടൊപ്പം 20 ബോഡിഗാര്‍ഡായിരുന്നു ഉണ്ടായിരുന്നത്. കാണാന്‍ രസമാണെങ്കിലും ഇത് ഇത്തിരി കൂടിപ്പോയെന്നാണ് എങ്ങും സംസാരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരാധകര്‍ ഐശ്വര്യയെ കണ്ടാല്‍ സ്‌നേഹ പ്രകടനങ്ങള്‍ കൊണ്ട് മൂടും എന്നുള്ളതു കൊണ്ടാണ് ബോഡി ഗാര്‍ഡിന്റെ എണ്ണം കൂട്ടുന്നതെന്നാണ് പറയപ്പെടുന്നത്. സ്വന്തമായി ആഷിന് രണ്ട് ബോഡിഗാര്‍ഡാണ് ഉള്ളത്. പക്ഷേ കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ 20 ബോഡിഗാര്‍ഡ് വന്നതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്.

Top