ഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അജയ് മാക്കന്‍ അധ്യക്ഷസ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി അജയ് മാക്കന്റെ രാജി സ്വീകരിച്ചതായി വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാജി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ നേതൃത്വത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നതിനാണ് രാജിയെന്നാണ് കരുതുന്നത്.
നാല് വര്‍ഷം മുന്‍പാണ് അജയ് മാക്കന്‍ (54) ഡല്‍ഹി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്. രാജി പ്രഖ്യാപനത്തിന് മുന്‍പ് വ്യാഴാഴ്ച രാത്രി അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാക്കന്‍ യുപിഎ ഭരണകാലത്ത് കേന്ദ്രമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: ajay makkan, ajay makkan congress, ajay makkan delhi, congress, congress ajay makkan, delhi, rahul gandhi, rahul gandhi congress, rahul gandhi india