കൊച്ചി:ഒടുവില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി എകെ ആന്റണി മൗനം വെടിഞ്ഞു.സോളാര്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെതിരായ ഒരു ആരോപണങ്ങളും അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യില്ലെന്ന് ആന്റണി കൊച്ചിയില്‍ പറഞ്ഞു.സോളാര്‍ കേസിലെ ഒരു പ്രതിയുടെ വാദങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.അവര്‍ ഇതിന് മുന്‍പ് പ്രതിപക്ഷത്തിന്മെതിരേയും പറഞ്ഞിട്ടുണ്ട്.10കോടി രൂപയും ഒരു വീടും തനിക്ക് പ്രതിപക്ഷ കക്ഷികള്‍ വാഗ്ദാനം ചെയ്‌തെന്നാണ് അവര്‍ മുന്‍പ് പറഞ്ഞത്.അതിനെ കുറിച്ച് ഇടതുപക്ഷത്തിന് എന്താണ് പറയാനുള്ളത്.പ്രതിയുടെ ഏത് മൊഴി എടുക്കണം ഏത് തള്ളണമെന്ന് അവര്‍ തന്നെ പറയണം.സോളാര്‍ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെ പ്രതിപക്ഷം സഹിഷ്ണുതയോടെ കാത്തിരിക്കണം.ഡസണ്‍ കണക്കിന് കേസില്‍ പ്രതിയായ ഒരാളുടെ വാക്ക് കേട്ട് സംസ്ഥാനത്തെ മന്ത്രിമാരേയും മുഖ്യമന്ത്രിയേയും പ്രതികൂട്ടില്‍ നിര്‍ത്താന്‍ കഴിയില്ലെന്നും ആന്റണി പറഞ്ഞു.സസ്ഥാനത്ത് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടിയുടേത് ഏറ്റവും കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഗവണ്‍മെന്റാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.