സര്‍വ്വകലാശാലയെ വിമര്‍ശിച്ച് പോസ്റ്റിട്ടു; കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല പുറത്താക്കിയ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു, വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി അഖില്‍ താഴത്ത് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സര്‍വ്വകലാശാലയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് നേരത്തെ അഖിലിനെ സര്‍വ്വകലാശാല പുറത്താക്കിയിരുന്നു. ഇതിനു പിന്നില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ അടക്കമുള്ളവരുടെ രാഷ്ട്രീയപരമായ പകയാണെന്ന് ശക്തമായ ആരോപണം നിലനില്‍ക്കെയാണ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌കൂളിലെ ഗവേഷക വിദ്യാര്‍ത്ഥിയായ അഖില്‍ ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നത്.

kasargod college

എന്നാല്‍ സര്‍വകലാശാലയില്‍ നടക്കുന്ന കാവിവത്കരണത്തോട് പ്രതികരിച്ചതും സര്‍വകലാശാല ഉന്നതങ്ങളില്‍ നടക്കുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കട്ടിയതുമാണ് അഖിലിനെതിരെ തിരിയാന്‍ സര്‍വകലാശാല അധികൃതരെ പ്രേരിപ്പിച്ചത് എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സര്‍വകലാശാല പ്രൊ-വൈസ് ചാന്‍സിലര്‍ കെ. ജയപ്രസാദ് ഭാരതീയ വിചാര കേന്ദ്രത്തിലെ ഭാരവാഹിയാണെന്നും ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് അവിടെ ശ്രമമെന്നും ആരോപണങ്ങളുണ്ട്. അഖിലിനെതിരെ വ്യാജപരാതികള്‍ തയാറാക്കി സര്‍വകലാശാല കേസുകളും കൊടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

അഖിലിന്റെ ആത്മഹത്യ കുറിപ്പ് ഇപ്രകാരം:

”ഞാനനുഭവിക്കുന്ന വേദനയും നേരിടുന്ന ക്രൂരതയും അവഗണനയും പറഞ്ഞറിയിക്കാന്‍ പറ്റില്ല. എന്ത് തീരുമാനിക്കുമ്പോഴും എന്നെ ഇത്രമാത്രം ദ്രോഹിച്ച യൂണിവേഴ്‌സിറ്റി അധികാരികളുടെ മുഖങ്ങള്‍ മറക്കുന്നില്ല. വൈസ് ചാന്‍സലറായ ഗോപകുമാര്‍, രജിസ്ട്രാറായ രാധാകൃഷ്ണന്‍ നായര്‍, പ്രോ വൈസ് ചാന്‍സലറായ കെ ജയപ്രസാദ്, ഡോ മോഹന്‍ കുന്തര്‍ ഇവരെല്ലാം ഞാനെന്ന വ്യക്തിയോട് മാത്രം പ്രത്യേകം ദ്രോഹം ചെയ്യുന്നവരല്ല; സാമൂഹ്യദ്രോഹികള്‍ കൂടിയാണ്.

akhil

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് അഖിലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കയ്യില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുകയാണ് ഇപ്പോള്‍.

Top