അമ്മയെ ചുട്ടെരിച്ചവൻ കളം മാറ്റി ..ലഹരിയുടെ ഉൻമാദം കഴിഞ്ഞപ്പോൾ വിങ്ങിപ്പൊട്ടി അക്ഷയ്.ഇപ്പോൾ ഒന്നും ഓർമ്മയില്ല.മജിസ്ട്രേട്ടിന്റെ വസതിയിലേക്ക് പുറപ്പെടുമ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

തിരുവനന്തപുരം :ലഹരിയുടെ ഉന്മാദത്തിൽ അമ്മയെ ചുട്ടെരിച്ചതും കുറ്റസമ്മതം നടത്തിയ അക്ഷയ് മറ്റൊരു കെഡലോ എന്ന് സംശയിപ്പിക്കുന്ന വിധത്തിൽ മാറുന്നു .പേരൂര്‍ക്കട മണ്ണടി ലൈനിൽ വീട്ടമ്മയുടെ മൃതദേഹം ചപ്പുചവറുകള്‍ക്കിടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ അക്ഷയ് പെറ്റമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കത്തിച്ച രീതി അന്വേഷണ സംഘത്തിന് മുന്നിൽ ഭാവ വ്യത്യാസവും കൂസലുമില്ലാതെയാണ് വിവരിച്ചത്. അക്ഷയുടെ ഈ പെരുമാറ്റം അന്വേഷണ സംഘത്തെ ശെരിക്കും ഞെട്ടിച്ചിരുന്നു. ഒടുവില്‍, ജയിലില്‍ പോകേണ്ട ഘട്ടം വന്നപ്പോഴേക്കും ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ വിങ്ങിപ്പൊട്ടി. മുഖംപൊത്തി ഏങ്ങിക്കരഞ്ഞു. കുറ്റസമ്മതമെല്ലാം നിഷേധിച്ച്‌ താന്‍ നിരപരാധിയാണെന്നും തനിക്കൊന്നുമറിയില്ലെന്നും പുലമ്പി.തെളിവെടുപ്പും വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി റിമാന്റ് റിപ്പോര്‍ട്ടുമായി മജിസ്ട്രേട്ടിന്റെ വസതിയിലേക്ക് പുറപ്പെടുമ്പോൾ താന്‍ ജയിലിലാകുമെന്ന് മനസിലാക്കിയതോടെയാണ് അമ്മയുടെ ജീവനെടുത്ത കൊലയാളി പൊട്ടിക്കരഞ്ഞത്.

അമ്പലമുക്ക് മണ്ണടി ലെയിന്‍ ബി 11, ദ്വാരകയില്‍ ദീപ അശോകിനെ (45) കൊലപ്പെടുത്തി മൃതദേഹം കത്തിച്ച്‌ തെളിവില്ലാതാക്കിയ കേസില്‍ അറസ്റ്റിലായ മകന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന അക്ഷയിനെ ഇന്നലെ റിമാന്റ് ചെയ്തു. തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനുമായി വരും ദിവസങ്ങളില്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും കസ്റ്റഡിയില്‍ വിട്ടുകിട്ടിയശേഷം വീട്ടിലും നാലാഞ്ചിറയിലെ ഐസ്ക്രീം പാര്‍ലറിലുമെത്തിച്ച്‌ തെളിവെടുപ്പ് പൂര്‍ത്തിയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.എന്‍ജിനീയറിംഗ് പുനഃപരീക്ഷ പരിശീലനത്തിന് പണം നല്‍കാത്തതും കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കങ്ങളുമാണ് ക്രിസ്മസ് ദിനത്തില്‍ ഉച്ചകഴിഞ്ഞ് ദീപയെ തൊഴിച്ച്‌ വീഴ്ത്തിയ ശേഷം ബെഡ്ഷീറ്റ് തലയ്ക്ക് മുകളിലൂടെയിട്ട് മൂടി മുഖവും കഴുത്തും ഞെരിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്താന്‍ കാരണമായത്.
ദീപ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് നാട്ടിലെത്തിയ അശോകനും മകള്‍ അനഘയും പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തി അക്ഷയിനെ കണ്ടിരുന്നു. അവരോടും താന്‍ നിരപരാധിയാണെന്നും തനിക്ക് ഇതേപ്പറ്റി ഒന്നും അറിയില്ലെന്നും പരസ്പര വിരുദ്ധമായാണ് പ്രതികരിച്ചത്. അമ്മയെ കാണാനില്ലെന്ന് ക്രിസ്മസ് ദിനത്തില്‍ രാത്രി അനഘയെ അറിയിച്ചിരുന്ന അക്ഷയ് അടുത്തദിവസം തനിക്ക് അബദ്ധം സംഭവിച്ചുവെന്ന് സന്ദേശമയച്ചത് കൂടി മറന്ന നിലയിലായിരുന്നു അച്ഛനും സഹോദരിക്കും മുന്നില്‍ അക്ഷയ് സംസാരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, കൊല നടന്ന വീട്ടില്‍ അശോകനെയും അനഘയേയുമെത്തിച്ച പൊലീസ് കൊലപ്പെടുത്തിയ സ്ഥലവും രീതിയും മൃതദേഹം കത്തിച്ചിരിക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി കാര്യങ്ങള്‍ വിശദീകരിച്ചതോടെ മറ്റ് സാഹചര്യതെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ അവര്‍ക്ക് കാര്യങ്ങള്‍ ബോദ്ധ്യമായി. അമ്മ മരിച്ച കേസില്‍ പൊലീസ് പിടികൂടിയ തന്നെ കേസെടുത്തശേഷം ജാമ്യത്തില്‍ വിടുമെന്നായിരുന്നു അക്ഷയ് കരുതിയിരുന്നത്. ഇതിന് വിരുദ്ധമായി റിമാന്റ് ചെയ്യപ്പെടുമെന്നും ജയിലില്‍ കിടക്കേണ്ടിവരുമെന്നും അവസാന നിമിഷം മനസിലാക്കിയപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് വിങ്ങിപ്പെട്ടിയത്.

‘താന്‍ എല്ലാം പറഞ്ഞില്ലേ, ഇനി എന്നെ വിട്ടുകൂടെ , എനിക്ക് വീട്ടില്‍ പോകണം..’ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ ഇയാള്‍ പൊലീസിനോട് കെഞ്ചുകയും ചെയ്തു. അമ്മയ്ക്കൊപ്പം അവര്‍ ഉപയോഗിച്ചിരുന്ന ഫോണും കൊലപാതകത്തിനുപയോഗിച്ച ബെഡ് ഷീറ്റുമെല്ലാം അക്ഷയ് ചുട്ട് ചാമ്പലാക്കി. കുടുംബ പ്രശ്നങ്ങള്‍ നീറിപുകഞ്ഞിരുന്ന വീട്ടില്‍ അച്ഛനും അമ്മയും തമ്മിലുള്ള പിണക്കവും അമ്മയുടെ തന്നിഷ്ട പ്രകാരമുള്ള ജീവിതവും അച്ഛനെയും മക്കളെയും കൂസാത്ത പ്രകൃതവുമൊക്കെയാണ് പേരൂര്‍ക്കട അമ്പലമുക്കിലെ ദ്വാരക വീടിനെ ദുര്‍മരണത്തിന്റെ ചുടലക്കളമാക്കി മാറ്റിയത്.

അച്ഛന്‍ പറഞ്ഞത് കേള്‍ക്കാതെ അമ്മ എല്‍.ഐ.സി അഡ്വൈസറായി തുടര്‍ന്നതും അമ്മയുടെ ഫോണ്‍ ബന്ധങ്ങളും ജീവിതത്തിന്റെ സ്വസ്ഥത നശിപ്പിച്ചപ്പോള്‍ അമ്മയ്ക്കൊപ്പം അക്ഷയ് അമ്മയുടെ ഫോണും ചുട്ട് ചാമ്പലാക്കി. ഇതില്‍ റെക്കോഡ് ചെയ്തിരുന്ന അമ്മയും പുരുഷ സുഹൃത്തും തമ്മിലുള്ള ഒരു സംഭാഷണം അക്ഷയ് കേള്‍ക്കാനിടയാകുകയും ഇത് സഹോദരിക്ക് അയച്ചുകൊടുക്കുകയും ചെയ്തതോടെയാണ് ദീപയോട് കുടുംബത്തിന്റെ അനിഷ്ടത്തിനിടയാക്കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭര്‍ത്താവ് അശോകുമായി ഒരുതരത്തിലുള്ള ബന്ധവും പുലര്‍ത്താതിരുന്ന ദീപയുമായി മകള്‍ക്കുണ്ടായിരുന്ന മാനസിക ബന്ധവും അതോടെ താറുമാറായി.ഫോണാണ് അമ്മയ്ക്ക് തങ്ങളോടുള്ള സ്നേഹം നഷ്ടപ്പെടുത്തിയതെന്ന പകയാണ് ഫോണും കത്തിക്കാന്‍ അക്ഷയിനെ പ്രേരിപ്പിച്ചത്. ദീപയെ ശ്വാസം ഞെരിച്ച്‌ കൊല്ലാനുപയോഗിച്ച ഷീറ്റ് , മറ്റ് ഏതാനും തുണികള്‍, ഹാളിലുണ്ടായിരുന്ന കാര്‍പ്പറ്റ് തുടങ്ങിയവയും തെളിവുകള്‍ നശിപ്പിക്കാനായി അക്ഷയ് ചാമ്പലാക്കിയിരുന്നു.

Top