
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാരും ഇന്ന് ഡ്യൂട്ടിക്കെത്താന്‍ നിര്‍ദേശം .ആലപ്പുഴ രണ്‍ജിത് വധത്തിന്റെ പശ്ചാത്തലത്തില്‍ മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായി ആര്‍എസ്‌എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താനിരിക്കെയാണ് പൊലീസിന്റെ സുരക്ഷ ക്രമീകരണം.
ഓരോ സ്റ്റേഷന്‍ പരിധിയിലും വീഡിയോ ചിത്രീകരണത്തിനുളള സംവിധാനമൊരുക്കാനും നിര്‍ദേശമുണ്ട്. പ്രകടനക്കാര്‍ എത്തുന്ന വാഹന റൂട്ടുകള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാനും സ്റ്റേഷൻ ഹൗസ് ഓഫിസർമാര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു തരത്തിലുളള സംഘര്‍ഷവും ഉണ്ടാകാനുളള സാഹചര്യമൊരുക്കരുതെന്ന് ഡിജിപി
പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
താലൂക്കുകള്‍ കേന്ദ്രീകരിച്ചാണ് ആര്‍ എസ് എസിന്റെ പ്രതിഷേധ പ്രകടനം.പൊതുയോഗങ്ങളില്ലാതെയാണ് പരിപാടി.ഭീകരതയെ സംസ്ഥാന സര്‍ക്കാരും പൊലീസും പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആക്ഷേപം.
ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍ എസ് എസ് , എസ് ഡി പി ഐ വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധങ്ങളുണ്ടാകാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് പൊലീസിന് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.