ആൽബത്തിന്റെ മറവിൽ പെൺവാണിഭം; ലക്ഷ്യം പ്രവാസികളുടെ ഭാര്യമാർ: കുടുക്കുന്നത് സിനിമാ മോഹികളെ

ക്രൈം ഡെസ്‌ക്

മലപ്പുറം: ആൽബം നിർമാണത്തിന്റെ മറവിൽ പ്രവാസികളുടെ ഭാര്യമാരെ കുടുക്കുന്ന സംഘം വ്യാപകമാകുന്നു. ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിൽ ആൽബം – സിനിമാ – സീരിയലിലേയ്ക്കു യുവതികളെ ആവശ്യമുണ്ടെന്നു പരസ്യം നൽകിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ചതിയിൽ കുടുങ്ങുന്ന സ്ത്രീകളുടെ നഗ്ന വീഡിയോ നിർമിച്ച ശേഷം ഇവരെ ബ്ലാക്ക്‌മെയിൽ ചെയ്തു വീണ്ടും വീണ്ടും ചതിയിൽ കുടുക്കും. ഇത്തരത്തിൽ നൂറിലേറെ സ്ത്രീകളാണ് സംഘത്തിന്റെ പിടിയിൽപ്പെട്ടിരിക്കുന്നതെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.
ആൽബം നിർമ്മാണത്തിന്റെ മറവിൽ സീരിയൽ താരങ്ങളെ ഉൾപ്പടെ എത്തിച്ച് തരാമെന്നാണ് ഇവരുടെ വാഗ്ദാനം. സോഷ്യൽമീഡിയയിലെ സീക്രട്ട് ഗ്രൂപ്പിൽ പരസ്യം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ഫെയ്സ്ബുക്കിലെ ഒരു രഹസ്യഗ്രൂപ്പിൽ രതീഷ് ചിത്രാഞ്ജലിയെന്നയാൾ പോസ്റ്റ് ചെയ്ത ഈ പരസ്യത്തിൽ നിന്നാണ് ഈ ബ്ലാക്ക്‌മെയിൽ സംഘത്തെപ്പറ്റി സൂചന ലഭിച്ചതത്. സൗദിയിലുള്ള സുഹൃത്തിന്റെ സഹായത്തോടെ ഫെയ്‌സ്ബുക്ക് വഴി ഇയാളെ ബന്ധപ്പെട്ടപ്പോൾ പണം ഇറക്കിയാൽ രണ്ട് ദിവസത്തെ ഷൂട്ടിംഗിനൊപ്പം രണ്ട് ദിവസത്തെ സെക്സ്. അതായിരുന്നു വാഗ്ദാനം.
തരപ്പെടുത്തി തരാമെന്ന് പറഞ്ഞ സീരിയൽ താരങ്ങളുടെ ചിത്രങ്ങളും മിനിട്ടുകൾക്കകം ചാറ്റ് ബോക്സിലെത്തി. താത്പര്യം ഉണ്ടെങ്കിൽ നേരിട്ട് ഫോണിൽ വിൽക്കാനും ആവശ്യപ്പെട്ടു. ഒരു ദിവസം കൂടിയാൽ നമുക്ക് അതിനുള്ള എക്സപെൻസ് കൂടും. അപ്പോൾ ഷൂട്ടിന്റെ കാര്യങ്ങളും നോക്കേണ്ടി വരും. രണ്ട് പേരാണെങ്കിൽ കുഴപ്പമില്ല, അതിൽ കൂടുതൽ നമുക്ക് ബുദ്ധിമുട്ടായിരിക്കും. ക്യാഷ് കൂടും അത്രേയുള്ളൂ. ഇങ്ങനെ നീളുന്നു സംഭാഷണം.
ആൽബം നിർമിക്കാനുള്ള തുക അക്കൗണ്ട് വഴി കൈമാറണം. പണം കിട്ടിയാൽപ്പിന്നെ ഏജന്റിന്റെ പൊടിപോലും കാണില്ല. മാനഹാനി ഭയന്ന് ഇക്കാര്യം പുറത്ത് പറയാനോ പരാതിപ്പെടാനോ തയ്യാറാകുന്നില്ല. ഞങ്ങളുടെ സംസാരത്തിൽ സംശയം തോന്നിയ ഇയാൾ ഫെയ്സ്ബുക്കിൽ നിന്നുതന്നെ അപ്രത്യക്ഷമായി. പ്രവാസികൾഉൾപ്പെടെയുള്ള നിരവധിപ്പേർ ഇതിനോടകം ഇവരുടെ തട്ടിപ്പിന് ഇരയായതായാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top