സംസ്ഥാന അതിര്‍ത്തികൾ പൂർണമായും അടയ്ക്കും.മാർച്ച് 31 വരെ ലോക്ക് ഡൗൺ; മലയാളികൾ അറിയേണ്ട 25 കാര്യങ്ങൾ

തിരുവനന്തപുരം: കോവിഡ് 19 സംസ്ഥാനത്ത് പടർന്നു പടിക്കുന്ന സാഹചര്യത്തിൽ കേരളം ലോക്ക് ‍ഡൗൺ ചെയ്തു. സംസ്ഥാനത്ത് ഇന്ന് മാത്രം 28 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കർശന നടപടകളിലേക്ക് കടക്കുകയാണ് കേരളം. മാർച്ച് 31 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ നടപ്പാക്കും. അനിതര സാധാരണമായ സാഹചര്യമാണെന്നും ആളുകൾ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിച്ചത്.

ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികൾ പൂർണമായും അടയ്ക്കും. പൊതു ഗതാഗതം ഉണ്ടാകില്ല. താൽക്കാലത്തേക്ക് ഈ മാസം 31 വരെയാണ് ലോക് ഡൗണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് 327 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാസർഗോഡ് പ്രത്യേകമായ അവസ്ഥയാണ്. കൂടുതൽ കർക്കശമായ നടപടിയെടുക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും. കനത്ത പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

  • ബെവ്കോ ഔട്ട്ലെറ്റ് പ്രവർത്തിക്കും
  • നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യും; കനത്ത പിഴയീടാക്കും
  • നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ ലൊക്കേഷന്‍ നിരീക്ഷിക്കും;
  • നിരീക്ഷണത്തിലുള്ളവരുടെ പട്ടിക അയല്‍വാസികള്‍ക്ക് നല്‍കും
  • അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കും
  • നിത്യ വേതനക്കാർക്ക് ഭക്ഷ്യവസ്തുക്കൾ വീട്ടിലെത്തിക്കും
  • മെഡിക്കൽ ഷോപ്പുകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ
  • അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ
  • സർക്കാർ ജീവനക്കാർക്ക് ജോലിക്കായി പുതിയ സംവിധാനം
  • ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ 144 പ്രഖ്യാപിക്കും
  • ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസ സൗകര്യവും ഭക്ഷണലഭ്യതയും ഉറപ്പാക്കും
  • *എല്ലാ ജില്ലകളിലും കോവിഡ് ആശുപത്രികൾ
  • സംസ്ഥാന അതിർത്തികൾ അടച്ചിടും
  • പൊതുഗതാഗതം ഉണ്ടാകില്ല
  • സ്വകാര്യ വാഹനങ്ങൾ അത്യാവശത്തിനു മാത്രം
  • പെട്രോൾ പമ്പ് പ്രവർത്തിക്കും
  • പിരിവുകള്‍ രണ്ടുമാസത്തേക്ക് നിര്‍ത്തി
  • മൈക്രോഫിനാന്‍സ് അടക്കം വീടുകളിലെത്തി പണം പിരിക്കുന്നതിന് നിരോധനം
  • ആരാധനാലയങ്ങളിൽ  പൊതുജനങ്ങൾക്ക്  പ്രവേശനമില്ല
  • ബാങ്കുകൾ 2 മണി വരെ മാത്രം
  • കറന്‍സി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കും
  • ഹോട്ടലുകളിൽ വെച്ച് ഭക്ഷണം കഴിക്കാൻ പാടില്ല
  • ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രം
  • ബാറുകൾ അടച്ചിടും

 

Top