കൊച്ചി: വിമത വിമതർക്ക് തിരിച്ചടി !കടുപ്പിച്ച് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. മാർപാപ്പയുടെ തീരുമാനം നടപ്പാക്കണമെന്നും ഏകീകൃത കുർബാന എല്ലാ പള്ളികളിലും നിർബന്ധമെന്ന് സിനഡ് തീരുമാനം .സിറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഏകൃകൃത കുർബാന അർപ്പിക്കണമെന്നാണ് നിർദേശം.
ഇതുസംബന്ധിച്ച സർക്കുലർ അടുത്ത ഞായറാഴ്ച പളളികളിൽ വായിക്കും. മാർപ്പാപ്പയുടെ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപയയോടടക്കം ആവശ്യപ്പെട്ടിരിക്കുന്നത്. റാഫേൽ തട്ടിൽ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റശേഷം ചേർന്ന സിനഡ് യോഗത്തിന്‍റേതാണ് തീരുമാനം.എറണാകുളം- അങ്കമാലി അതിരൂപതയിലെ മുഴുവൻ പളളികളിലും ഏകീകൃത കുർബാന വേണമെന്നാണ് സിനഡ് നിർദ്ദേശിച്ചിരിക്കുന്നത്.
1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി.
നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.