
വീണ്ടും ശക്തമായ കഥാപാത്രവുമായി അമലാപോൾ . അണിയറയിലൊരുങ്ങുന്ന സാഹസിക ചിത്രത്തിലാണ് താരം ഒപ്പുവച്ചിരിക്കുന്നതെന്നാണ് വാർത്തകൾ. ശക്തയായ സ്ത്രീകഥപാത്രമായിട്ടാണ് അമല എത്തുന്നത്. കേന്ദ്ര കഥാപാത്രങ്ങളായി നടന്മാർ ഇല്ല എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അമല തമിഴിൽ അഭിനയിച്ച ഹിറ്റ് ചിത്രം മൈനയുടെ അണിയറ പ്രവർത്തകർ തന്നെയാണ് പുതിയ ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നാണു റിപോർട്ടുകൾ പുറത്തു വരുന്നത്
ശക്തയായ സ്ത്രീകഥാപാത്രങ്ങൾ പലതും ഇതിനു മുന്പും അമല ചെയ്തിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ കഥയും കഥാപാത്രവുമായിട്ടാണ് ഇത്തവണ നടി രംഗത്തെത്തുന്നത്. സാഹസിക സിനിമകൾക്ക് പ്രിയം കൂടിവരുന്നതിനാൽ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ വിശ്വാസം
Tags: amala-paul