ന്യുഡൽഹി:കോൺഗ്രസിനെ സേവിച്ച് സേവിച്ച് രാജ്യത്ത് ഒരിടത്തും ഇല്ലാത്ത അവസ്ഥയിൽ എത്തിക്കാൻ കാരണക്കാരിൽ പ്രധാനിയായവരിൽ മുന്നിൽ നിൽക്കുന്ന ആന്റണിയുടെ തരൂരിനെതിരെയുള്ള നീക്കത്തിന് തിരിച്ചടി !..കോൺഗ്രസ് പ്രസിഡന്റ് ഇല്ലാത്ത അനാഥവസ്ഥയിൽ ആയിരിക്കുന്നത് നല്ലതല്ല ,പ്രിയങ്കയെ പോലുള്ള ചെറുപ്പക്കാർ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന തരൂരിന്റെ വാദത്തിനെതിരെ തുള്ളിക്കളിച്ചെത്തിയ മുല്ലപ്പള്ളി രാമചന്ദ്രനും ചെന്നിത്തലക്കും കെ.സി.വേണുഗോപാലിനും കനത്ത പ്രഹരം നൽകിക്കൊണ്ട് തരൂരിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവായ അമരീന്ദര്‍ സിംഗ് രംഗത്ത് എത്തി .
കോണ്‍ഗ്രസ് അധ്യക്ഷയാകാന്‍ ഏറ്റവും അനുയോജ്യയായ ആള്‍ പ്രിയങ്ക ഗാന്ധി വദ്രയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ക്ക് എല്ലാ ഭാഗത്തുനിന്നുമുള്ള പിന്തുണ ലഭിക്കും. എന്നാല്‍ ഇത് തന്റെ അഭിപ്രായം മാത്രമാണെന്നും അന്തിമ തീരുമാനം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെയാണെന്നും അമരീന്ദര്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചത്. പുതിയ അധ്യക്ഷനുവേണ്ടിയുള്ള അന്വേഷണം പാര്‍ട്ടിയില്‍ തുടരുകയാണ്. രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയെ കുറിച്ചുള്ള അവ്യക്തത പാര്‍ട്ടിയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും പാര്‍ട്ടിയില്‍ നിയന്ത്രണത്തിന് ആളില്ലാത്ത അവസ്ഥയാണെന്നും ശശി തരൂര്‍ എം.പി രാവിലെ പ്രതികരിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടിയെ നയിക്കുന്ന ചുമതല ഏല്പിക്കണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
തരൂരിന്റെ അഭിപ്രായത്തെ കുറിച്ച് ആരാഞ്ഞപ്പോഴാണ് അമരീന്ദറും ഇക്കാര്യം ശരിവച്ചത്. പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ കഴിവുള്ള നേതാവാണ് പ്രിയങ്കയെന്ന് അമരീന്ദര്‍ പറഞ്ഞു. രാജ്യത്തിന്റെ ആവശ്യം മനസ്സിലാക്കാനുള്ള കഴിവും ബുദ്ധിയും അവര്‍ക്കുണ്ട്. വിജയത്തിനു വേണ്ടി പോരാടാനും ഏതു വെല്ലുവിളി ഗറ്റെടുക്കാനുമുള്ള കഴിവുമുണ്ട്. രാഹുലിനു പകരം പുതിയ നേതാവായി തെരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും യോഗ്യത പ്രിയങ്കയ്ക്കാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.