
അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലന്‍സിന് മുന്നില്‍ ഈ യുവാവിന്റെ അഭ്യാസം ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. അത്രത്തോളം രോഷത്തോടെ സോഷ്യല്‍ ലോകം ഈ വിഡിയോ പങ്കുവയ്ക്കുകയാണ്. കെഎസ്ആര്‍ടി ബസുകളടക്കം ആംബുലന്‍സിന് കടന്നുപോകാന്‍ വഴിയൊരുക്കുമ്പോള്‍ ആ സൈഡിലൂടെ മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന ബുള്ളറ്റ് യാത്രക്കാരനെയും വിഡിയോയില്‍ കാണാം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. വാഹനത്തിന് സൈഡ് കൊടുക്കാതെ പായുകയാണ് ഈ ബുള്ളറ്റ്. ഡ്രൈവര്‍ പലതവണ ഹോണ്‍ അടിച്ചും ഇയാള്‍ ആംബുലന്‍സിന് സൈഡ് കൊടുക്കാതെ മുന്നോട്ട് കുതിക്കുകയായിരുന്നു. അത്യാസന്ന നിലയില്‍ ആംബുലന്‍സിനുള്ളില്‍ കിടക്കുന്ന രോഗിയെയും വിഡിയോയില്‍ കാണാം. ആംബുലന്‍സിന് പോലും സൈഡ് കൊടുക്കാതെ പോയ യുവാവിനെതിരെ നടപടി വേണമെന്ന ആവശ്യവും സജീവമാണ്.