ആറുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ദൗത്യവുമായി ആംബുലന്‍സ് വരുന്നു; ‘ട്രാഫിക്’ മാതൃകയില്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമം

മംഗളൂരു: അത്യാസന്ന നിലയിലായ ഇരുപതുകാരിയെ ആറുമണിക്കൂറില്‍ മംഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് എത്തിക്കാനുള്ള ലക്ഷ്യവുമായി ആംബുലന്‍സ് യാത്ര പുറപ്പെട്ടു. കാസറഗോഡ് ഉപ്പള സ്വദേശിനിയായ ആസിയത്ത് നുസ്റ എന്ന 20 കാരിയെ കൊച്ചി ലോക്ഷോര്‍ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ദൗത്യവുമായാണ് ആംബുലന്‍സ് യാത്ര പുറപ്പെട്ടത്.

ഇന്ന് രാത്രി 8 .45 ഓടെയാണ് യാത്ര പുറപ്പെട്ടത്. യാത്ര ഒന്‍പത് മണിയോടെ കേരള അതിര്‍ത്തി കടക്കും.

കെ.എ.19 എ.എ 975 നമ്പറിലെ (KA- 19- AA 975) മംഗളൂരു യൂണിറ്റി ആശുപത്രിയുടെ ആംബുലന്‍സിലാണ് ദൗത്യവുമായി യാത്ര പുറപ്പെട്ടത്. കരള്‍ മാറ്റ ശസ്ത്രക്രിയക്ക് നടത്തുന്നതിനാണ് മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ നിന്നും അടിയന്തിരമായി കൊച്ചിയിലേക്ക് നുസ്റയെ മാറ്റുന്നത്. യാത്ര കടന്നു പോകുന്ന ഇടങ്ങളില്‍ പോലീസ് ഗതാഗത സൗകര്യം ഒരുക്കുന്നുണ്ട്.

യാത്രക്ക് ഗതാഗത തടസ്സം ഉണ്ടാകാതെ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും വഴിയില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ ഹെല്പ് ലൈനില്‍ ബന്ധപ്പെടണമെന്നും ചൈല്‍ഡ് പ്രൊട്ടക്ട് ടീം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

ഹെല്‍പ്ലൈന്‍ നമ്പര്‍: 8281998415 . ബേബി.കെ.ഫിലിപ്പോസ് ( സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍) 9388805555 , 9387404808

Top