ഒന്‍പത് മാസമായി യാതൊരു വിവരവുമില്ല; മദ്യപിച്ച് തന്നെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടെന്ന് അമീറുളിന്റെ ഭാര്യ കാഞ്ചന

ameerul

കൊച്ചി: മദ്യപിച്ച് തന്നെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടെന്ന് ജിഷയുടെ കൊലയാളി അമീറുള്‍ ഇസ്ലാമിന്റെ ഭാര്യ കാഞ്ചന. അയാളുമായി തനിക്കിപ്പോള്‍ യാതൊരു ബന്ധവുമില്ല. ഒന്‍പത് മാസമായി അയാളെ കണ്ടിട്ടെന്ന് കാഞ്ചന പറയുന്നു. ഇവിടുന്ന് പോയിട്ട് തന്നെയും മക്കളെയും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു ഫോണ്‍ പോലും വിളിച്ചിട്ടില്ലെന്നും കാഞ്ചന പറയുന്നു.

കേരളത്തില്‍ ഒരു ക്രൂര കൊലപാതകം നടന്നിട്ടുണ്ടെന്നും അതില്‍ അമീറുള്‍ പ്രതിയാണെന്നുമുള്ള വിവരം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ടി.വിയില്‍ നിന്നും അറിഞ്ഞെന്നും ഒരു സുഹൃത്ത് വിളിച്ചെന്നും കാഞ്ചന പറയുന്നു. അമീര്‍ ഇപ്പോള്‍ ജയിലിലാണെന്നും എന്താണ് അതില്‍ പറയാനുള്ളതെന്നുമുള്ള ചോദ്യത്തിന് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ജയിലില്‍ തന്നെ കിടക്കണമെന്നായിരുന്നു കാഞ്ചനയുടെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടുചെലവിന് പോലും പണം തരാറില്ല. തനിക്ക് മൂന്ന് മക്കളുണ്ട്. ആദ്യ ഭര്‍ത്താവില്‍ രണ്ട് കുട്ടികളുണ്ട്. അമീറുലുമായുള്ള ബന്ധത്തില്‍ തനിക്ക് ഒരു മകളുണ്ട്. പുല്ലുവെട്ടിയും പശുക്കളെ മേച്ചുമാണ് താന്‍ മക്കളെ പോറ്റുന്നതെന്നും കാഞ്ചന പറയുന്നു.

Top