റഷ്യയെ വീണ്ടും വിരട്ടി അമേരിക്ക , യുക്രൈനിലേയ്ക് കൂടുതല്‍ സൈന്യത്തെ അയക്കാൻ റഷ്യ

യുക്രൈനെ ആക്രമിച്ചാല്‍ റഷ്യയുടെ എണ്ണ പൈപ്പ്ലൈന്‍ പദ്ധതി അനുവദിക്കില്ലെന്ന് അമേരിക്കയുടെ ഭീഷണി. നിലവില്‍ റഷ്യയില്‍ നിന്ന് പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് പ്രകൃതിവാതകം എത്തിക്കാനുള്ള കൂറ്റന്‍ പൈപ്പ്ലൈനിന്റെ പ്രവര്‍ത്തികള്‍ നടക്കുകയാണ്. യുക്രൈനെ ആക്രമിച്ചാല്‍ ഉപരോധത്തിലൂടെ ഈ പൈപ്പ്ലൈന്‍ പണി നിര്‍ത്തിക്കുമെന്നാണ് അമേരിക്ക റഷ്യക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

അമേരിക്കന്‍ വിദേശകാര്യ വക്താവ് നെഡ് പ്രൈസ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇതിന് പിന്തുണയുമായി ജര്‍മനി അടക്കമുള്ള രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. റഷ്യയില്‍ നിന്ന് ജര്‍മനിവരെ നീളുന്ന 1255 കിലോമീറ്റര്‍ വരുന്ന പൈപ്പ്ലൈന്‍ അവസാന ഘട്ടത്തിലാണ്. 800 കോടി യൂറോയുടെ ഈ പദ്ധതി തടസപ്പെട്ടാല്‍ അത് റഷ്യക്ക് സാമ്പത്തികമായി വന്‍ തിരിച്ചടിയായിരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുക്രൈനെ ഭാവിയില്‍ ഒരിക്കലും നാറ്റോയില്‍ അംഗമാക്കില്ലെന്ന് ഉറപ്പു വേണമെന്ന റഷ്യയുടെ ആവശ്യം അമേരിക്ക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെ യുക്രൈന്‍ പ്രതിസന്ധിയില്‍ പ്രശ്ന പരിഹാര സാധ്യത കൂടുതല്‍ മങ്ങിയതാണ്. അതോടെ തങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് ഭയപ്പെടുത്താനാണ് അമേരിക്കയുടെ ശ്രമമെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് റഷ്യയും മുന്നറിയിപ്പും നല്‍കിയിരുന്നു.

യുക്രൈന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനും കഴിഞ്ഞ ദിവസം റഷ്യ തീരുമാനിച്ചു. യൂറോപ്യന്‍ രാജ്യങ്ങളും സൈനിക നീക്കം ശക്തമാക്കുകയാണ്. യുക്രൈനെ ആക്രമിച്ചാല്‍ റഷ്യയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. കൂടാതെ യുദ്ധനീക്കം വന്‍ പ്രത്യാഘാതം വിളിച്ചുവരുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുചിനു മേല്‍ വ്യക്തിപരമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള ആലോചനയും അമേരിക്ക നടത്തുന്നുണ്ട്. അതേസമയം അമേരിക്ക യുക്രൈനില്‍ നിന്ന് പൗരന്മാരെ തിരികെ വിളിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്ന റഷ്യന്‍ സൈന്യം ഏത് നിമിഷവും യുക്രൈനെ ആക്രമിക്കുമെന്ന പ്രതീതിയാണ് നിലനില്‍ക്കുന്നത്. യുദ്ധത്തിനൊരുങ്ങിയാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് റഷ്യക്ക് ലോകരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top