ഇന്ത്യ അമേരിക്കയ്​ക്ക് അടിയറ പറഞ്ഞോ ?നോട്ട് നിരോധനം അമേരിക്കയും ബി.ജെ.പി സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയെന്ന് ആരോപണം

ന്യുഡല്‍ഹി :നോട്ട് നിരോധനം അമേരിക്കയും ബി.ജെ.പി സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയെന്ന് ആരോപണം .നോട്ടുപിന്‍വലിക്കന്‍ നടപടി അമേരിക്ക ആസൂത്രണം ചെയ്തതനുസരിച്ച് പ്രധാനമന്ത്രി മോദി നടപ്പിലാക്കിയ പദ്ധതിയെന്ന കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് . ദ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഗ്ലോബലൈസേഷന്റെ വെബ്‌സൈറ്റായ ഗ്ലോബല്‍റിസേര്‍ച്ച് ആണ് ഈ കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത്.

യു.എസ് സര്‍ക്കാറിന്റെ വികസന ഏജന്‍സിയായ യു.എസ് എയ്ഡും (ഉശാീഡ്) ഇന്ത്യന്‍ ധനകാര്യമന്ത്രാലയവും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കിയതെന്നാണ് ഗ്ലോബല്‍ റിസര്‍ച്ചിന്റെ കണ്ടെത്തല്‍. കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ പെയ്‌മെന്റിനു വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി ഡിജിറ്റല്‍ രംഗത്ത് അമേരിക്കന്‍ കുത്തക ഉറപ്പിക്കാനുമാണ് ഇത്തരമൊരു നീക്കം നടത്തിയത്. അതിനുവേണ്ടി ഒരു പരീക്ഷണം എന്ന രീതിയിലാണ് ഇന്ത്യയില്‍ നോട്ടുനിരോധനം നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘യു.എസിന്റെ വിദേശ നയങ്ങളില്‍ മുന്‍ഗണന നല്‍കുന്നത് ഇന്ത്യയുമായുള്ള നയപരായ പങ്കാളിത്തത്തിനാണെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചിരുന്നു. ഈ പങ്കാളിത്തതിന്റെ ഭാഗമായി യു.എസ്.എയ്ഡ് ഇന്ത്യന്‍ ധനകാര്യമന്ത്രാലവുമായി ഒരു കരാര്‍ രൂപപ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ പെയ്‌മെന്റിന് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുവേണ്ടി കറന്‍സിയുടെ ഉപയോഗം കുറയ്ക്കുകയെന്നതായിരുന്നു കരാറുകളിലൊന്ന്-‘ ഗ്ലോബല്‍ റിസര്‍ച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു.

ആഗോള ഡിജിറ്റല്‍ പ്രവാഹത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ കഴിയും വിധം അമേരിക്കയ്ക്ക് ഈ രംഗത്ത് സാങ്കേതിക മികവുണ്ട്. ആഗോളതലത്തില്‍ പണമിടപാടുകള്‍ മുഴുവന്‍ ഡിജിറ്റല്‍വല്‍ക്കരണത്തിലേക്ക് കൊണ്ടുവന്നാല്‍ അമേരിക്കയ്ക്ക് അവരുടെ ആധിപത്യം കാലങ്ങളോളം നിലനിര്‍ത്താന്‍ സഹായകരമാകും. ഇതാണ് ഡിജിറ്റല്‍ പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കാനുള്ള യു.എസ് താല്‍പര്യത്തിനു പിന്നിലെ ഒരു ഘടകമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ലോകത്ത് നടക്കുന്ന ധനവിനിമയങ്ങളുടേയും ഫൈനാന്‍സ് മൂലധന പ്രവാഹങ്ങളുടേയും മേലുള്ള നിയന്ത്രണം ഡിജിറ്റല്‍ സാങ്കേതികവിദ്യാ രംഗത്തുള്ള ആധിപത്യമുപയോഗിച്ച് കൈപ്പിടിയിലാക്കാമെന്നതും യു.എസിന്റെ ഈ താല്‍പര്യത്തിനു പിന്നിലെ മറ്റൊരു കാരണമാണ്.

വലിയ തോതിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും അനുകൂലമായ സാമ്പത്തിക പ്രാദേശിക വ്യവസ്ഥയുമാണ് ഇത്തരമൊരു പരീക്ഷണത്തിന് ഇന്ത്യയെ തെരഞ്ഞെടുത്തതിനു പിന്നില്‍. 97 ശതമാനം പണമിടപാടുകളും ഇപ്പോഴും പണത്തിലധിഷ്ടിധവും 60 ശതമാനത്തോളം ജനങ്ങളും ബാങ്കുകളിലെത്തിയിട്ടില്ലാതിരിക്കുകയും ചെയ്യുന്ന രാജ്യമാണെങ്കിലും അതിവിപുലമായ മധ്യവര്‍ഗ്ഗത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് യു.എസ് എയ്ഡ് ഇന്ത്യയെ ഗിനിപ്പന്നിയാക്കിയത്.

നവംബര്‍ എട്ടിന് നോട്ടുനിരോധനം ഏര്‍പ്പെടുത്തുന്നതിന് ഒരുമാസം മുമ്പ് യു.എസ് എയ്ഡിന്റെ കാര്‍മികത്വത്തില്‍ ‘കാറ്റലിസ്റ്റ്’ എന്ന സംരംഭം തുടങ്ങിയിരുന്നു. ഇന്ത്യയിലെ ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയില്‍ കുതിച്ചുചാട്ടത്തിനു സഹായിക്കുന്നതിനുവേണ്ടി എന്ന പേരിലാണ് ഈ സംരംഭം കൊണ്ടുവന്നത്.

Top