റഷ്യക്കെതിരെ ഭീഷണിയുമായി അമേരിക്ക രംഗത്ത്. യുക്രൈനെ ആക്രമിച്ചാല്‍ റഷ്യയുടെ എണ്ണ പൈപ്പ്ലൈന്‍ പദ്ധതി അനുവദിക്കില്ലെന്നാണ് അമേരിക്കയുടെ ഭീഷണി. നിലവില്‍ റഷ്യയില്‍ നിന്ന് പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് പ്രകൃതിവാതകം എത്തിക്കാനുള്ള കൂറ്റന്‍ പൈപ്പ്ലൈനിന്റെ പ്രവര്‍ത്തികള്‍ നടക്കുകയാണ്. യുക്രൈനെ ആക്രമിച്ചാല്‍ ഉപരോധത്തിലൂടെ ഈ പൈപ്പ്ലൈന്‍ പണി നിര്‍ത്തിക്കുമെന്നാണ് അമേരിക്ക റഷ്യക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
അമേരിക്കന്‍ വിദേശകാര്യ വക്താവ് നെഡ് പ്രൈസ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇതിന് പിന്തുണയുമായി ജര്‍മനി അടക്കമുള്ള രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. റഷ്യയില്‍ നിന്ന് ജര്‍മനിവരെ നീളുന്ന 1255 കിലോമീറ്റര്‍ വരുന്ന പൈപ്പ്ലൈന്‍ അവസാന ഘട്ടത്തിലാണ്. 800 കോടി യൂറോയുടെ ഈ പദ്ധതി തടസപ്പെട്ടാല്‍ അത് റഷ്യക്ക് സാമ്പത്തികമായി വന്‍ തിരിച്ചടിയായിരിക്കും.
വീഡിയോ വാർത്ത :