കശ്മീർ പ്രശ്നം; ഇന്ത്യയ്ക്ക് പിന്തുണ; പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് അമേരിക്ക

കശ്മീർ പ്രശ്നം മേഖലയിൽ സങ്കീർണമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും ടെലിഫോണിലൂടെ പ്രശ്നം ചർച്ച ചെയ്തതായും കശ്മീർ വിഷയത്തിൽ സമാധാനപരമായ പരിഹാരം പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

അതേ സമയം പാകിസ്ഥാൻ പ്രകോപനം നിർത്തണമെന്നും കാശ്മീരിലേക്ക് തീവ്രവാദികളെ കയറ്റി അയയ്‌ക്കുന്നത്‌ അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top