കറുപ്പണിഞ്ഞ കോൺഗ്രസ് പ്രതിഷേധം രാമക്ഷേത്ര വിരുദ്ധമെന്ന് അമിത് ഷാ!! ഗൂഢതാൽപര്യങ്ങളുണ്ട്..രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തി രണ്ടു വർഷം പൂർത്തിയായ ദിനത്തിലാണ് കോൺഗ്രസ് പ്രതിഷേധം

ന്യുഡൽഹി:കോൺഗ്രസിന്റെ കറുപ്പണിഞ്ഞ കോൺഗ്രസ് പ്രതിഷേധം രാമക്ഷേത്ര വിരുദ്ധമെന്ന് അമിത് ഷാ!! കോൺഗ്രസിന് ഗൂഢതാൽപര്യങ്ങളുണ്ട്..രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തി രണ്ടു വർഷം പൂർത്തിയായ ദിനത്തിലാണ് കോൺഗ്രസ് പ്രതിഷേധം നടത്തിയത് .കോൺഗ്രസിന്റെ പ്രതിഷേധം രാമക്ഷേത്ര വിരുദ്ധ സന്ദേശമാണ് നൽകുന്നതെന്നും അമിത് ഷാ പറഞ്ഞു.കോൺഗ്രസ് അവരുടെ പ്രീണന നയവുമായി മുന്നോട്ട് പോകുകയാണെന്ന സന്ദേശമാണ് നൽകുന്നത്, അമിത് ഷാ പറഞ്ഞു. വിലവർധനവ് , ജിഎസ്ടി, തൊഴിലില്ലായ്മ വിഷയങ്ങളിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തെ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്നിരിക്കുന്നത് .

എല്ലാ ദിവസവും എന്തിനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കോൺഗ്രസിന് ഗൂഢതാൽപര്യങ്ങളുണ്ട്. ഇന്ന് എൻഫോഴ്സ്മെന്റ് ആരേയും ചോദ്യം ചെയ്യാനായി വിളിപ്പുക്കുകയോ ആർക്കെങ്കിലും സമൻസ് അയക്കുകയോ ചെയ്തിട്ടില്ല. ഒരു റെയ്ഡും നടന്നിട്ടില്ല. എന്തിനാണ് ഇന്നേ ദിവസം തന്നെ കോൺഗ്രസ് പ്രതിഷേധത്തിനായി തിരഞ്ഞെടുത്തതെന്ന് തനിക്ക് അറിയില്ല.. അമിത് ഷാ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

550 വർഷം പഴക്കമുള്ള പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി രാമജന്മഭൂമിക്ക് അടിത്തറയിട്ടത് ഈ ദിവസമാണ്. രാജ്യത്ത് ഒരിടത്തും ഒരു കലാപമോ അക്രമ സംഭവമോ ഉണ്ടായിട്ടില്ല. പ്രീണന നയം രാജ്യത്തിനോ കോൺഗ്രസിനോ നല്ലതല്ലെന്ന് അവർ മനസിലാക്കണം’, അമിത് ഷാ പറഞ്ഞു. അതേസമയം അമിത് ഷായുടെ പ്രതികരണത്തിനെതിരെ മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി.

ദുഷിച്ച മനസുകൾക്ക് മാത്രമേ ഇത്തരത്തിൽ പ്രതികരിക്കാനാകൂവെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തത്. ‘വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും ജിഎസ്ടിക്കുമെതിരെ കോണ്‍ഗ്രസ് നടത്തിയ ജനാധിപത്യ സമരത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനും വഴിതിരിച്ച് വിടാനുമുള്ള ശ്രമമാണ് ആഭ്യന്തര മന്ത്രി നടത്തിയത്. ദുഷിച്ച മനസുകൾക്കേ ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നടത്താൻ സാധിക്കൂ.

പ്രതിഷേധം വേണ്ടിടത്ത് കൊണ്ടുവെന്ന് തന്നെയാണ് മനസിലാക്കുന്നത്’, ജയ്റാം രമേശ് ട്വീറ്റിൽ പറഞ്ഞു. മോദി സർക്കാരിന്റെ നയങ്ങൾ രാമരാജ്യത്തിന്റെ ഭാവനയ്ക്ക് വിരുദ്ധമാണെന്നായിരുന്നു മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗിന്റെ പ്രതികരണം.സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മ കാരണം ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്, അതുകൊണ്ടാണ് ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന കോൺഗ്രസിനൊപ്പം ഭഗവാൻ രാമനും നിൽക്കുന്നത്, ദിഗ് വിജയ് സിംഗ് പറഞ്ഞു.

വിലക്കയറ്റത്തിനെതിരായ കോൺഗ്രസിന്റെ സത്യാഗ്രഹത്തിൽ രോഷാകുലരായ ബിജെപി നേതാക്കൾ കറുപ്പിനെ ശപിക്കുകയായണ്. കറുപ്പ് നീതിയുടെ നിറമാണ്. കോൺഗ്രസിന്റെ പോരാട്ടം മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായണ്, സിംഗ് പറഞ്ഞു. ഇന്നലെയായിരുന്നു കോൺഗ്രസിന്റെ ചലോ രാഷ്ട്രപതി ഭവൻ മാർച്ച്. വിജയ് ചൗക്കിൽ നിന്നും രാഷ്ട്രപതി ഭവൻ വരെ എംപിമാരെ അണിനിരത്തിയും പ്രവർത്തകരേയും സിഡബ്ലുസി അംഗങ്ങളെ ഉൾപ്പെടുത്തി പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനുമായിരുന്നു കോൺഗ്രസ് തീരുമാനം.

എന്നാൽ വിജയ് ചൗക്കിൽ വെച്ച് തന്നെ കോൺഗ്രസ് മാർച്ച് പോലീസ് തടഞ്ഞു. ഇതോടെ പാർലമെന്റിന് മുന്നിൽ നേതാക്കൾ പ്രതിഷേധിച്ചു. എന്നാൽ പ്രതിഷേധിച്ച എം പിമാരേയും നേതാക്കളേയും പോലീസ് കസ്റ്റഡിൽ എടുത്തു.

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ അടക്കമുള്ള നേതാക്കളെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്. നേതാക്കളെ വലിച്ചിഴച്ച് പോലീസ് വാഹനങ്ങളിൽ കയറ്റുന്ന ദൃശ്യങ്ങൾ കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ബലം പ്രയോഗിച്ച് പോലീസിന് തങ്ങളെ നീക്കം ചെയ്യാം എന്നാൽ ഭയപ്പെടുത്താനാകില്ലെന്നായിരുന്നു കോൺഗ്രസ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. നേതാക്കളെ ആറ് മണിക്കൂറിന് ശേഷമായിരുന്നു കസറ്റഡിയിൽ നിന്ന് വിട്ടയച്ചത്.

Top