കൊച്ചി:മമ്മൂട്ടിക്കെതിരെയുള്ള പടയൊരുക്കം പുതിയ തലങ്ങളിലേയ്ക്ക്. മമ്മൂട്ടിയും ഇന്നസെന്റും ഉള്‍പ്പെടുന്ന ഇടത് അനുകൂല നേതൃത്വത്തിനെതിരെ ദിലീപിനെ അനുകൂലിക്കുന്നവര്‍ ഗണേഷ് കുമാറിന്റെ് നേതൃത്വത്തില്‍ ശക്തമായ നീക്കങ്ങളിലേക്ക്. മഞ്ജുവാര്യര്‍ ഉള്‍പ്പെടുന്ന വിമണ്‍ ഇന്‍ കളക്ടീവിന് മോഹന്‍ലാല്‍ നല്‍കുന്ന പരോക്ഷ പിന്തുണയും ഗണേഷ് വിഭാഗത്തെ ചൊടിപ്പിക്കുന്നു ഇനി അമ്മയിലേക്കില്ല എന്ന വാശിയിലാണ് ദിലീപ്. പ്രിഥ്വിരാജ്, ആസിഫ് അലി എന്നിവരുള്‍പ്പെടുന്ന മിഡ്ജെൻ വിഭാഗം ദിലീപിനെതിരെ തങ്ങളെടുത്ത നിലപാടില്‍ ഉറച്ചും നില്‍ക്കുന്നു, സൂപ്പര്‍ താരങ്ങളുടെയും മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകരുടെയും മക്കളുള്‍പ്പെടുന്ന ന്യൂജെന്‍ വിഭാഗം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു.
സിനിമാ നടന്മാരുടെയും നടിമാരുടെയും കിടപ്പറക്കഥകള്‍ വരെ അങ്ങാടിയില്‍ പാട്ടാക്കി ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടരുന്നു. പ്രതിസന്ധിയില്‍ ദിലീപിനൊപ്പം നില്‍ക്കാത്ത അമ്മയെ പിച്ചിച്ചീന്താന്‍ തയ്യാറെടുക്കുകയാണ് ഒരു വിഭാഗം. അടിയന്തിരമായി അമ്മ യോഗം വിളിക്കണമെന്ന ആവശ്യത്തിനു മൂര്‍ച്ചയേറുന്നു. ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ് ദിലീപിനെ അമ്മ പ്രസിഡന്റാക്കാന്‍ രഹസ്യ ധാരണയുണ്ടാക്കിയ സമയത്തായിരുന്നു നടിയെ ആക്രമിച്ച കേസുമായി ദിലീപിനെ ചോദ്യം ചെയ്തതും പിന്നീട് പ്രതിയാക്കപ്പെട്ടതും. അതോടെ ആ പദ്ധതി പൊളിഞ്ഞു. വുമണ്‍ ഇന്‍ കളക്ടീവും യുവതാരങ്ങളും ഒരുമിച്ചു നിന്നാല്‍ ദിലീപ് അനുകൂല നീക്കം പൊളിയും. ഇതു മുന്നില്‍ക്കണ്ടാണ് ഗണേഷിന്റെ നേതൃത്വത്തില്‍ പ്രിഥ്വിരാജിനെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ ഇതുവരെ അമ്മയുടെ അമരക്കാരായിരുന്ന മോഹന്‍ലാല്‍, മമ്മൂട്ടി, ഇന്നസെന്റ്, ഗണേഷ്, മുകേഷ്, ഇടവേള ബാബു തുടങ്ങിയവര്‍ ആശയപരമായി പിരിഞ്ഞ് രണ്ടു ചേരിയിലായി.
ഗണേഷിനു കൂട്ടായി സിദ്ദിഖ്, മുകേഷ്, സലിംകുമാര്‍ മറ്റു മിമിക്രിക്കാര്‍ ഒക്കെയുണ്ട്. ദിലീപിനെ സംരക്ഷിച്ചില്ലെന്ന പഴി മമ്മൂട്ടിയ്ക്കാണ് ഏറ്റവുമധികം നേരിടേണ്ടി വരുന്നത്. പിണറായി വിജയന്റെ ആത്മസുഹൃത്തായ മമ്മൂട്ടി കേസിലിടപെടാത്തത് ദിലീപ് അനുകൂലികളെ ഏറെ ചൊടിപ്പിച്ചിരിക്കുന്നു. ഒറ്റതിരിഞ്ഞു നില്‍ക്കുന്ന മോഹന്‍ലാല്‍ മഞ്ജുവാര്യരുടെയും ശ്രീകുമാര്‍മോനോന്റെയും ഉറ്റമിത്രമാണ്. ആന്റണി പെരുമ്പാവൂരിനെ വച്ചുള്ള ചെപ്പടി വിദ്യകളൊന്നും വേണ്ടത്ര ഫലിക്കുന്നുമില്ല, മോഹന്‍ലാലിനോട് ദിലീപിനുള്ളത് കടുത്ത ശത്രുത തന്നെ.
ഔദ്യോഗിക ഭാരവാഹികള്‍ മുഴുവന്‍ ഒഴിഞ്ഞ് അമ്മയെ ഉടച്ചു വാര്‍ക്കണം എന്ന പ്രിഥ്വി വിഭാഗത്തിന്റെ ആവശ്യം വ്യത്യസ്ത ചേരികളില്‍ നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും സ്വീകാര്യവുമല്ല. ഈ പ്രശ്‌നങ്ങള്‍ മോഹന്‍ലാല്‍ പരിഹരിക്കട്ടെ എന്നാണ് മമ്മൂട്ടിയുടെയും ഇന്നസെന്റിന്റേയും നിലപാട്. എന്തായാലും അടുത്ത അമ്മ യോഗം ജില്ലാ പഞ്ചായത്ത് യോഗം പോലെ കൂക്കുവിളികളിലെത്താനാണ് സാധ്യത. മലയാള സിനിമയുടെ കാര്യസ്ഥന്‍ വേഷം ഇനി ദിലീപ് കെട്ടേണ്ട എന്നാണ് ഭൂരിപക്ഷ വികാരം . എന്നാല്‍ സിദ്ദിഖും, മുകേഷുമൊക്കെയുള്‍പ്പെടുന്ന മെഗാ മാനിപുലേറ്റേഴ്‌സ് ഇപ്പോഴും സ്വന്തം സംഘടനയായി കൈവെള്ളയില്‍ വയ്ക്കുന്ന അമ്മ യുവതാരങ്ങള്‍ക്കു നേരെ കൊഞ്ഞനം കുത്തുകയാണ്. നട്ടെല്ലില്ലാത്ത സൂപ്പര്‍ താരവേഷങ്ങളും സംഘടനയ്ക്ക് ഭാരമാണ്. ഈ പൊട്ടിത്തെറിയില്‍ നന്മ പുലരുമോ എന്നാണ് മലയാള സിനിമാ ലോകം ഉറ്റു നോക്കുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനു ജാമ്യം ലഭിച്ചപ്പോള്‍ ജയിലിന് പുറത്ത് മുഴങ്ങിയ മുദ്രാവാക്യങ്ങളില്‍ മിക്കതും പൃഥ്വിരാജിനെതിരെയായിരുന്നു. ഫാന്‍സ് പ്രവര്‍ത്തകര്‍ മാത്രമല്ല സിനിമയിലെ തന്നെ ചിലരും പരസ്യമായി പൃഥ്വിക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ സ്വന്തം നിലപാടുകളുമായി മുന്നേറുന്ന താരത്തിന് പിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.വിമര്‍ശനങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലും സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് പൃഥ്വിരാജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗണേഷ് കുമാറിന്‌റെ പ്രസ്താവനയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുകേട്ടിരുന്നത്. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടി മമ്മൂട്ടി പൃഥ്വിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി സ്വീകരിച്ചതാണെന്നായിരുന്നു ഗണേഷ കുമാര്‍ വാദിച്ചത്. എന്നാല്‍ പൃഥ്വിയെ പ്രീതിപ്പിച്ച് മമ്മൂട്ടിക്ക് എന്താണ് നേടാനുള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.യുവതാരങ്ങൾ പൃഥ്വിയെ മുന്നിൽ നിർത്തി പുതിയ പോർമുഖം തുറക്കും